കേരളം

kerala

കേന്ദ്ര നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല; ജനുവരി 20ന് കാസര്‍കോട് തുടക്കം

By ETV Bharat Kerala Team

Published : Dec 29, 2023, 10:55 PM IST

DYFI Protest: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ. മനുഷ്യച്ചങ്ങല പ്രതിഷേധം ജനുവരിയില്‍. 10 ലക്ഷം പേര്‍ പങ്കെടുക്കും. കേരള സമര ചരിത്രത്തിലെ പുതിയ അധ്യായമാകുമെന്ന് നേതാക്കള്‍.

DYFI Protest  ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല  മനുഷ്യച്ചങ്ങല പ്രതിഷേധം  VK Sanoj DYFI
DYFI Protest Against Central Govt Policies

തിരുവനന്തപുരം : റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് ഡിവൈഎഫ്ഐ. 2024 ജനുവരി 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് മനുഷ്യച്ചങ്ങല. 10 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേരളത്തിന്‍റെ കാര്യത്തിൽ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ഇത് കേരളത്തിന്‍റെ മുന്നോട്ടുപോക്കിന് കടുത്ത വിഘാതം സൃഷ്‌ടിക്കുകയാണ്. കേരളത്തിന്‍റെ സമര ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും ഈ ചങ്ങലയെന്നും വി കെ സനോജ് പറഞ്ഞു ( DYFI State Secretary VK Sanoj).

യൂത്ത് കോൺഗ്രസിന്‍റെ വ്യാജ ഐഡി കാർഡിലും പ്രതികരണം :യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വ്യാജന്മാരുടെ കൈയിലേക്ക് പോയെന്നും സനോജ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തെ വ്യാജ പ്രസിഡന്‍റ് എന്നും വി.കെ സനോജ് വിളിച്ചു. കേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് സംഘം വേണം (DYFI Protest Against Central Govt).

മുഖ്യമന്ത്രിയോടും ഡിജിപിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ വരുമെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടും ആരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയുമായി ഒത്തുതീർപ്പ് നടന്നുവെന്നും സനോജ് ആരോപിച്ചു (Central Govt Policies).

പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ല. ആഴത്തിൽ അന്വേഷിക്കണം. യുഡിഎഫും ബിജെപിയും തമ്മിൽ നീക്കുപോക്ക് നടന്നെന്ന് സംശയമുണ്ട്. കാര്യക്ഷമമായ അന്വേഷണത്തിന് വേണ്ടി ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details