കേരളം

kerala

Ksrtc | ടിക്കറ്റിൽ ഗുരുതര ക്രമക്കേട്; ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി

By

Published : Jun 23, 2023, 4:01 PM IST

വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ടക്‌ടര്‍ എസ്‌ ബിജുവിനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റിൽ നിന്ന് പിരിച്ചുവിട്ടത്

disorder in ticket  ksrtc  ksrtc employee fired  ksrtc disorder  vigilance  ksrtc employees crime  latest news in trivandrum  ടിക്കറ്റിൽ ഗുരുതര ക്രമക്കേട്  ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി  വിജിലൻസ്  കെഎസ്ആർടിസി സ്വിഫ്റ്റിൽ  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  എസ് ബിജു
ksrtc | ടിക്കറ്റിൽ ഗുരുതര ക്രമക്കേട്; ജീവനക്കാരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം:ടിക്കറ്റിൽ ഗുരുതര ക്രമക്കേട് നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ട് കെഎസ്ആർടിസി. കണ്ടക്‌ടർ എസ് ബിജുവിനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റിൽ നിന്ന് പിരിച്ചുവിട്ടത്. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ടിക്കറ്റ് നല്‍കാതെ പണം അപഹരിച്ച് കണ്ടക്‌ടര്‍: ഈ മാസം 13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് KS 153 കണിയാപുരം - കിഴക്കേക്കോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്‌ത രണ്ട് യാത്രക്കാരിൽ നിന്നും പണം ഈടാക്കുകയും കണ്ടക്‌ടർ എസ് ബിജു ടിക്കറ്റ് നൽകാതെ പണം അപഹരിക്കുകയും ചെയ്‌തത്. ഈ സംഭവത്തെ തുടർന്നാണ് ബിജുവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ബിജുവിനെതിരെ ഫോർട്ട് പൊലീസ് കേസെടുക്കുകയും ചെയ്‌തു.

ഈ മാസം ഒന്ന് മുതൽ 20 വരെ സംസ്ഥാനത്താകെ വിജിലൻസ് വിഭാഗം 27, 813 ബസുകളിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ 131 ക്രമക്കേടുകളും ടിക്കറ്റ് സംബന്ധമായവയാണ്. യാത്രക്കാരിൽ നിന്ന് പണം ഈടാക്കുകയും ടിക്കറ്റ് നൽകാതെ പണം അപഹരിക്കുകയും ചെയ്‌ത ആലപ്പുഴ യൂണിറ്റിലെ കണ്ടക്‌ടര്‍ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്‌ടർ കെ മോഹനൻ എന്നിവരെ സസ്പെൻഡ്‌ ചെയ്‌തതായി മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സസ്‌പെന്‍ഡ് ചെയ്‌തത് 10 പേരെ:ഇരുവർക്കുമെതിരെ ആലപ്പുഴ, കൊട്ടാരക്കര പൊലീസുകൾ കേസെടുക്കുകയും ചെയ്‌തു. ഇതിന് പുറമെ വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 10 പേരെയും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. കാരണം കൂടാതെ ആറ് സർവീസുകൾ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്‌ടർ വി ജി ബാബു, സ്‌റ്റേഷൻ മാസ്‌റ്റർ സി എ ​ഗോപാലകൃഷ്‌ണൻ നായർ, പണം ഈടാക്കുകയും ടിക്കറ്റ് നൽകാതിരിക്കുകയും ചെയ്‌ത തൃശ്ശൂർ യൂണിറ്റിലെ കണ്ടക്‌ടർ ബിജു തോമസ്, ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ഇല്ലാതെ സർവീസുകൾ റദ്ദാക്കിയ പൂവ്വാർ യൂണിറ്റിലെ കണ്ടക്‌ടർ ബി വി മനു, ഡ്രൈവർ അനിൽകുമാർ എസ്, മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തിൽ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, കൃത്രിമ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ ചങ്ങനാശ്ശേരി യൂണിറ്റിലെ ഡ്രൈവർ പി സൈജു അസിസ്‌റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫിസറോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ വൈക്കം യൂണിറ്റിലെ കണ്ടക്‌ടർ ബി മംഗൾ വിനോദ്, ഇടിഎം തകരാറിലായതിനെ തുടർന്ന് സർവീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്‌ടർ ജോമോൻ ജോസ്, ഏഴു യാത്രക്കാർ മാത്രം ഉണ്ടായിരുന്ന സർവീസിൽ ഒരു യാത്രക്കാരനിൽ നിന്ന് പണം ഈടാക്കാതെ സൗജന്യ യാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്‌ടർ ഇ ജോമോൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.

ഇതിന് പുറമേ ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത സംഭവത്തിൽ 17 യാത്രക്കാരിൽ നിന്ന് 500 രൂപ വീതം പിഴ ഈടാക്കിയതായും മാനേജ്മെന്‍റ് അറിയിച്ചു. സർക്കാർ ഉത്തരവ് പ്രകാരമാണ് നടപടി. കെഎസ്ആർടിസിയിലെ ക്രമക്കേടുകൾ കണ്ടെത്താൻ പരിശോധനകൾ കർശനമാക്കുകയാണ് വിജിലൻസ് വിഭാഗം. വരുമാന ചോർച്ച കണ്ടുപിടിക്കുകയാണ് നിരന്തരമായ പരിശോധനകളിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details