കേരളം

kerala

കോർപ്പറേഷൻ കത്ത് വിവാദം; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ച് ഡി ആർ അനിൽ

By

Published : Dec 31, 2022, 1:20 PM IST

Updated : Dec 31, 2022, 1:41 PM IST

എസിടി ആശുപത്രിയിലെ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന് നൽകാനായി അനിൽ കത്ത് തയ്യാറാക്കിയിരുന്നുവെന്ന വിവാദത്തെ തുടർന്നാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചത്.

d r anil resigned  d r anil resignation  standing committiee chairman d r anil resigned  d r anil  d r anil letter controversy  കത്ത് വിവാദത്തിൽ നടപടി  കത്ത് വിവാദത്തിൽ ഡി ആർ അനിലിന്‍റെ രാജി  ഡി ആർ അനിൽ രാജിവച്ചു  ഡി ആർ അനിൽ  ഡി ആർ അനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  pwd standing committiee chairman  pwd standing committiee chairman d r anil  പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അനിൽ രാജി വച്ചു  കോർപ്പറേഷൻ കത്ത് വിവാദത്തിൽ ഡി ആർ അനിലിന്‍റെ രാജി  ആനാവൂർ നാഗപ്പന്‍  കോർപ്പറേഷൻ കത്ത് വിവാദം  കത്ത് വിവാദം  ഡി ആർ അനിലിന്‍റെ പ്രതികരണം
ഡി ആർ അനിൽ

ഡി ആർ അനിലിന്‍റെ പ്രതികരണം

തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ ഡി ആർ അനിൽ രാജിവച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് രാജിവച്ചത്. സിപിഎം നിർദേശത്തെ തുടർന്നാണ് രാജി.

എസിടി ആശുപത്രിയിലെ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന് നൽകാനായി അനിൽ കത്ത് തയ്യാറാക്കിയിരുന്നു. എന്നാൽ, ഈ കത്ത് കൈമാറിയില്ലെന്നും നശിപ്പിച്ചു എന്നുമാണ് അനിൽ പറഞ്ഞിരിക്കുന്നത്. താത്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ കത്തിന് പിന്നാലെയാണ് അനിലിൻ്റെ കത്തും പുറത്ത് വന്നത്.

സംഭവം വിവാദമായതോടെ പ്രതിപക്ഷം 56 ദിവസം നിയമസഭയ്ക്ക് മുന്നിൽ സമരം നടത്തി. ഇന്നലെ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് അനിലിന്‍റെ രാജി പ്രഖ്യാപിച്ചതും പ്രതിപക്ഷം സമരം പിൻവലിച്ചതും. ഇന്ന് ഉച്ചയോടെ അനിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.

ഡി ആർ അനിലിന്‍റെ പ്രതികരണം: നഗരസഭയ്ക്ക് മുന്നിൽ ഭീകരാന്തരീക്ഷം ഒഴിവാക്കാനാണ് രാജി വച്ചതെന്ന് ഡി ആർ അനിൽ. രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു ഡി ആർ അനിലിന്‍റെ പ്രതികരണം. സാധാരണക്കാരന് ഒരു സേവനം മുടങ്ങരുത്. താനാണ് കാരണമെങ്കിൽ മാറി നിൽക്കാം എന്ന് പാർട്ടിയെ അറിയിച്ചിരുന്നു.

സമവായത്തിൻ്റെ ഭാഗമായി മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടു. അതിനാൽ മാറി നിൽക്കുന്നു. പാർട്ടിയാണ് ചെയർമാനാക്കിയത്. കൗൺസിലറായി ഇവിടെ തന്നെയുണ്ടാകും.

ക്രൈംബ്രാഞ്ചിന് ഒരാഴ്‌ച മുമ്പ് തന്നെ ഫോൺ കൈമാറി. ഇതിൽ കൂടുതൽ പറയേണ്ടത് അന്വേഷണ സംഘമാണെന്നും അനിൽ പ്രതികരിച്ചു.

Last Updated :Dec 31, 2022, 1:41 PM IST

ABOUT THE AUTHOR

...view details