കേരളം

kerala

Kerala health sector | ആരോഗ്യരംഗത്ത് പുത്തന്‍ പ്രതീക്ഷ; കേരളവുമായി സഹകരിക്കാനൊരുങ്ങി ക്യൂബ

By

Published : Jun 15, 2023, 10:41 PM IST

ക്യൂബയിലെത്തിയ മുഖ്യമന്ത്രി ആരോഗ്യ രംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. ബയോ ക്യൂബഫാര്‍മയുമായി സഹകരിച്ച് വാക്‌സിന്‍ കേന്ദ്രം സ്ഥാപിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Cuba ready to cooperate with Kerala  health sector  Cuba  Cuba and kerala  ആരോഗ്യ രംഗത്ത് പുതിയ പ്രതീക്ഷ  കേരളവുമായി സഹകരിക്കാനൊരുങ്ങി ക്യൂബ  ക്യൂബ  മുഖ്യമന്ത്രി  ബയോ ക്യൂബഫാര്‍മ  വാക്‌സിന്‍ കേന്ദ്രം  പ്രതീക്ഷയില്‍ കേരളം  മുഖ്യമന്ത്രി പിണറായി വിജയന്‍  CNEURO  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  news live
ആരോഗ്യ രംഗത്ത് പുതിയ പ്രതീക്ഷ

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ക്യൂബ. ക്യൂബയിലെ ആരോഗ്യ രംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോക പ്രശസ്‌തമായ ക്യൂബന്‍ ആരോഗ്യ സംവിധാനത്തെ കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ചയില്‍ സൂചിപ്പിച്ചു.

അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുന്നതില്‍ ക്യൂബന്‍ ബയോ ടെക്നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ക്യൂബയുമായി ആരോഗ്യ രംഗത്തെ സഹകരണം ഉറപ്പാക്കുന്നതോടെ ആകര്‍ഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാവുക. ആരോഗ്യ - അനുബന്ധ മേഖകളില്‍ ആഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി ബയോ ക്യൂബഫാര്‍മയുമായി (BioCubaFarma) സഹകരിച്ച് കേരളത്തില്‍ ഒരു വാക്‌സിന്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താത്‌പര്യവും അറിയിച്ചു.

ക്യൂബയിലേയും കേരളത്തിലേയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കും. വാര്‍ഷിക ശില്‍പ ശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീര്‍ഘമായി നിലനിര്‍ത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. തുടര്‍നടപടികള്‍ക്കായി കേരളത്തിലേയും ക്യൂബയിലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.

ആരോഗ്യ, ഗവേഷണ, നിര്‍മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും സംസാരിച്ചു. ബയോ ക്യൂബഫാര്‍മ പ്രസിഡന്‍റ് എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡിയസ്, നാഷണല്‍ സെന്‍റര്‍ ഫോര്‍ ന്യൂറോ സയന്‍സസ് (CNEURO) ഡയറക്‌ടര്‍ ജനറല്‍ ഡോ. മിച്ചല്‍ വാല്‍ഡെസ് സോസ, സെന്‍റര്‍ ഫോര്‍ മോളിക്യുലാര്‍ ഇമ്മ്യൂണോളജി (CIM) ഡയറക്‌ടര്‍ ജനറല്‍ എഡ്വാര്‍ഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് സംഘം കൂടിക്കാഴ്‌ച നടത്തിയത്.

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details