കേരളം

kerala

നിയമന ക്രമക്കേട് കേസ് എഴുതിത്തള്ളി ക്രൈംബ്രാഞ്ച്

By

Published : Sep 19, 2020, 10:27 PM IST

കേസ് പിൻവലിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വാദം കേട്ട ശേഷം കോടതി അംഗീകരിക്കും

അസി.നിയമന ക്രമക്കേട് വാര്‍ത്ത  ക്രൈംബ്രാഞ്ച് അന്വേഷണം വാര്‍ത്ത  assistant recruitment irregular news  crime branch investigation news
കേരള സർവകലാശാല

തിരുവനന്തപുരം:2005-08 കാലഘട്ടത്തിൽ കേരള സർവകലാശാല നടത്തിയ അസിസ്റ്റന്‍റ് നിയമന ക്രമക്കേട് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. പരാതിയില്‍ ആരോപണം മാത്രമാണ് ഉള്ളതെന്നും തെളിവില്ലെന്നുമാണ് നിയമോപദേശം ലഭിച്ചതെന്ന് ക്രൈംബ്രാഞ്ചിന് വൃത്തങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതയിൽ സമർപ്പിച്ചു.

കേസ് പിൻവലിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വാദം കേട്ട ശേഷം കോടതി അംഗീകരിക്കും. കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ, മുൻ പ്രൊവൈസ് ചാൻസിലർ, മുൻ രജിസ്റ്റർ, അഞ്ചു സിൻഡിക്കേറ്റ് അംഗങ്ങൾ അടക്കം ഏഴു പേരാണ് കേസിലെ പ്രതികൾ.

കേരള സർവകലാശാല നിയമന പരീക്ഷാഫലം മറികടന്നുകൊണ്ട് സിപിഎം ബന്ധമുള്ളവരെ തിരുകികയറ്റി നിയമനം നൽകിയെന്ന വിവാദമായ കേസാണ് തെളിവില്ല എന്ന കാരണത്താൽ ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത്. ഡോ.എം.കെ.രാമചന്ദ്രൻ നായർ, ഡോ.വി.ജയപ്രകാശ്, അഡ്വ.എ.എ.റഷീദ്, എം.പി.റസ്സൽ, കെ.എ.ആൻഡ്രൂസ്, കെ.എ.ഹാഷിം, ബി.എസ്.രാജീവ് എന്നിവരാണ് കേസിലെ ഏഴു പ്രതികൾ. ഇതിൽ നാലാം പ്രതി ബി.എസ്.രാജീവ് മരണപെട്ടു. 2014 നവംബർ 25 ന് അന്വേഷണം പൂർത്തിയാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ക്രമക്കേട് നടന്നതായി പറഞ്ഞിരുന്നു. എന്നാൽ കുറ്റപത്രം ശരിയായ അന്വേഷണം നടത്താതെയാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

ABOUT THE AUTHOR

...view details