കേരളം

kerala

ഐഎൻഎല്ലും ബാങ്ക് തട്ടിപ്പും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

By

Published : Jul 27, 2021, 8:27 AM IST

Updated : Jul 27, 2021, 8:37 AM IST

ഐ.എൻ.എല്ലിലെ പ്രശ്നങ്ങളും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയാകും.

cpm-state-secretariat-meeting-today
ഐഎൻഎല്ലും ബാങ്ക് തട്ടിപ്പും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സിപിഎം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഐ.എൻ.എല്ലിലെ പ്രശ്നങ്ങൾ ചർച്ചയാകും. ഇക്കാര്യത്തിൽ നിലപാട് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഒന്നിച്ചു നിന്നാൽ മാത്രമേ ഐഎൻഎല്ലിന് മുന്നണിയിൽ തുടരാൻ കഴിയു എന്നാണ് സിപിഎം നിലപാട്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഭവങ്ങൾ മുന്നണിക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്നതാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ യോഗത്തിൽ ചർച്ചയാകും. തട്ടിപ്പുമായി ബന്ധമുള്ള 13 പേർക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. ഈ നടപടി സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

Last Updated :Jul 27, 2021, 8:37 AM IST

ABOUT THE AUTHOR

...view details