കേരളം

kerala

പ്രായപരിധി നടപ്പാക്കി സിപിഐ; സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ ഔട്ട്

By

Published : Oct 3, 2022, 12:24 PM IST

75 വയസാണ് സംസ്ഥാന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ പ്രായപരിധി. ഇതോടെയാണ് സംസ്ഥാന കൗൺസിലിൽ നിന്നും സി ദിവാകരൻ പുറത്തായത്.

cpi state conference  cpi state conference c divakaran  c divakaran excluded from state council  cpi state council  പ്രായപരിധി നടപ്പാക്കി സിപിഐ  സിപിഐ സംസ്ഥാന കൗണ്‍സില്‍  സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ ഔട്ട്  സിപിഐയില്‍ പ്രായപരിധി നിര്‍ദേശം  സിപിഐ സംസ്ഥാന സമ്മേളനം  സിപിഐ സംസ്ഥാന സെക്രട്ടറി  സി ദിവാകരൻ കാനം രാജേന്ദ്രൻ  സി ദിവാകരൻ
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ പുറത്ത്

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിര്‍ദേശം കര്‍ശനമായി നടപ്പാക്കി. ഇതോടെ സി ദിവാകരൻ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്തായി. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള തിരുവനന്തപുരം ജില്ല കൗണ്‍സില്‍ യോഗമാണ് പ്രായപരിധി നടപ്പാക്കാന്‍ തീരുമാനിച്ചത്.

75 വയസാണ് പ്രായപരിധിയായി സിപിഐ നിശ്ചയിച്ചിരിക്കുന്നത്. 11 അംഗ പട്ടികയാണ് കൗണ്‍സിലേക്ക് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ നിന്നാണ് ദിവാകരന്‍ ഒഴിവാക്കിയിരിക്കുന്നത്.

9 അംഗങ്ങളെ കൗണ്‍സിലിലേക്കും ഒരാളെ കണ്‍ട്രോള്‍ കമ്മിഷനിലേക്കും ഒരാളെ കാന്‍ഡിഡേറ്റ് അംഗവുമായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണന്‍, മന്ത്രി ജി.ആര്‍ അനില്‍, വിളപ്പില്‍ രാധാകൃഷ്‌ണന്‍, രാഖി രവികുമാര്‍, മീനാങ്കല്‍ കുമാര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്ക് നിശ്ചയിച്ച പ്രധാന നേതാക്കള്‍. കേന്ദ്ര പ്രതിനിധിയായി മാത്രമേ സി.ദിവാകരന് ഇനി സംസ്ഥാന കൗണ്‍സിലില്‍ എത്താന്‍ സാധിക്കുകയുള്ളൂ.

സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രന്‍ തുടരുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചയാളാണ് ദിവാകരന്‍. സെക്രട്ടറി സ്ഥാനത്തേക്ക് ഇപ്പോഴും മത്സര സാധ്യത നിലനില്‍ക്കെ പ്രായപരിധി ജില്ലകളില്‍ നടപ്പാക്കുന്നത് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് കാനം പക്ഷം.

ABOUT THE AUTHOR

...view details