കേരളം

kerala

സംസ്ഥാനത്ത് 11 വിഭാഗങ്ങൾ കൂടി കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ

By

Published : May 25, 2021, 10:15 AM IST

11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ മുന്‍ഗണനാ വിഭാഗങ്ങൾ  വീണ ജോര്‍ജ്  മുന്‍ഗണനാ വിഭാഗം  covid vaccination preference  covid vaccination preference kerala  kerala covid vaccination
കൊവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക

തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്‌സിനേഷൻ മുന്‍ഗണനാ വിഭാഗത്തില്‍ 11 വിഭാഗക്കാരെ കൂടി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി. പല രാജ്യങ്ങളും വാക്‌സിനേഷൻ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇവരെ കൂടാതെ 10 വിഭാഗങ്ങളെ കൂടി വാക്‌സിനേഷന്‍റെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്‌റ്റാഫ്, എഫ്.സി.ഐയുടെ ഫീല്‍ഡ് സ്‌റ്റാഫ്, പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഫീല്‍ഡ് സ്‌റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്‌റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്‌റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്‌റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്‌റ്റാഫ്, എസ്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്‌റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നിവരെ കൂടിയാണ് മുന്‍ഗണനാ വിഭാഗത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

32 വിഭാഗങ്ങളിലുള്ളവരെ കൊവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണന വിഭാഗത്തില്‍ മുൻപ് ഉള്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെ കൂടി ഉള്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details