കേരളം

kerala

കേരളത്തിൽ വീണ്ടും കൊവിഡ് വർധിക്കുന്നു: 3000 കടന്ന് സംസ്ഥാനത്തെ പ്രതിദിന രോഗികൾ

By

Published : Jun 14, 2022, 8:45 PM IST

മൂന്ന് മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമയി സ്ഥിരീകരിച്ചിട്ടുണ്ട്.

covid surge in kerala  കേരളത്തിൽ വീണ്ടും കൊവിഡ് വർധിക്കുന്നു  3000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ  കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു  കേരള കൊവിഡ് വാർത്ത  പുതിയ കൊവിഡ് വാർത്ത  ഇന്നത്തെ കൊവിഡ് കണക്ക്  latest covid updates  kerala covid updates  covid news
കേരളത്തിൽ വീണ്ടും കൊവിഡ് വർധിക്കുന്നു; 3000 കടന്ന് സംസ്ഥാനത്തെ പ്രതിദിന രോഗികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. ഇന്ന് (ജൂൺ 14) 3488 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമയി സ്ഥിരീകരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 987 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് 620 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്നര മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 3000ന് മുകളിലെത്തുന്നത്. ഫെബ്രുവരി 26നായിരുന്നു അവസാനമായി കൊവിഡ് രോഗികളുടെ എണ്ണം 3000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

മെയ് മാസം അവസാനം മുതല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ധിച്ചിരുന്നു. ജൂണ്‍ ആദ്യവാരം പിന്നിട്ടപ്പോള്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നിരുന്നു. നിലവില്‍ 3000 കൂടി കടന്ന കൊവിഡ് കണക്കുകള്‍ നല്‍കുന്ന സൂചന സംസ്ഥാനത്ത് നിശബ്‌ദമായി കൊവിഡ് വ്യാപനം വര്‍ധിച്ചിട്ടുണ്ട് എന്നതാണ്.

ABOUT THE AUTHOR

...view details