തിരുവനന്തപുരം:സംസ്ഥാനത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഈ സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് പഠിച്ച പാഠങ്ങൾ മറക്കരുത്. പനി ചുമ പോലെയുള്ള രോഗലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ അടുത്ത് ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരുതലോടെ കൊവിഡിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.