കേരളം

kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പ്രാഥമിക നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി

By

Published : Nov 11, 2019, 2:44 PM IST

Updated : Nov 11, 2019, 5:09 PM IST

പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ രൂപീകരിച്ച സംയുക്ത സമിതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍

തിരുവനന്തപുരം:മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് സംബന്ധിച്ച് ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ഡാം സുരക്ഷ അതോറിറ്റിക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. പറമ്പികുളം ആളിയാർ കരാർ അനുസരിച്ച് കേരളത്തിന് അർഹതപ്പെട്ട ജലം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ രൂപീകരിച്ച സംയുക്ത സമിതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പ്രാഥമിക നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി
Last Updated : Nov 11, 2019, 5:09 PM IST

ABOUT THE AUTHOR

...view details