കേരളം

kerala

'കെകെയുടെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്‌ടം' ; അനുശോചിച്ച് മുഖ്യമന്ത്രി

By

Published : Jun 1, 2022, 1:51 PM IST

കെകെയുടെ നിര്യാണത്തില്‍ രാഷ്‌ട്രീയ-സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് അനുശോചനം രേഖപ്പടുത്തിയത്

Kerala CM condoles demise of Bollywood singer KK  cm condoles on singer kk  death news of singer kk  അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍  കെകെയുടെ നിര്യാണത്തില്‍ രാഷ്‌ട്രീയ സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് അനുശോചനം രേഖപ്പടുത്തിയത്
'കെകെയുടെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്‌ടം' ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബോളിവുഡ് ഗായകന്‍ കെകെയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വേറിട്ട ശബ്‌ദം കൊണ്ട് നമ്മെ ആകര്‍ഷിച്ച കെകെ എന്നറിയപ്പെടുന്ന കൃഷ്‌ണകുമാര്‍ കുന്നത്തെന്ന അതുല്യ ഗായകന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നു.' മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

'മലയാളിയായ ഗായകന്‍ കെകെയുടെ പെട്ടെന്നുള്ള വിയോഗം ഇന്ത്യന്‍ സംഗീത ലോകത്തിന് തീരാനഷ്‌ടമാണ്. കുടുംബത്തിന്‍റെയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു.' മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'പിന്നണി ഗായകന്‍ കെകെയുടെ പെട്ടെന്നുള്ള മരണം വലിയ ദുഖം ഉണ്ടാക്കുന്നു. കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു. ആത്മാവിന് നിത്യ ശാന്തി' - ഗായിക കെ എസ് ചിത്ര തന്‍റെ ഫേസ്ബുക് പേജില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ട്വീറ്റ്

Also Read പ്രശസ്‌ത മലയാളി ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു

കൊൽക്കത്തയിൽ സംഗീതപരിപാടിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ താമസിക്കുന്ന ഹോട്ടലിലെത്തിക്കുകയായിരുന്നു. അവിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ കൊൽക്കത്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 53ാം വയസിലാണ് കെകെയെ മരണം കവര്‍ന്നത്.

ABOUT THE AUTHOR

...view details