കേരളം

kerala

പതിനൊന്നാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി

By

Published : Oct 25, 2019, 8:59 PM IST

ശമ്പള കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച ഇടത് സംഘടന നേതാക്കൾക്കാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

പതിനൊന്നാം ശമ്പള കമ്മീഷൻ ഉടൻ

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പള കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച ഇടത് സംഘടന നേതാക്കൾക്കാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. നേരത്തെ ശമ്പള കമ്മീഷനെ നിയമിക്കാൻ വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിവേദനവുമായി ഇടത് സംഘടന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.

ABOUT THE AUTHOR

...view details