കേരളം

kerala

പൊങ്കാലയിടാം, കൊവിഡ് പടര്‍ത്താതെ അപകടം വരുത്താതെ; ആരോഗ്യവകുപ്പിന്‍റെ മുൻകരുതല്‍

By

Published : Feb 16, 2022, 4:28 PM IST

വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ കൊവിഡ് വ്യാപനവും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ടവയെക്കുറിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ ഇതാ

Attukal Pongala in thriuvananthapuram  കൊവിഡ് വ്യാപനം ഒഴിവാക്കി ആറ്റുകാല്‍ പൊങ്കാല  ആറ്റുകാല്‍ പൊങ്കാലയില്‍ മുൻകരുതലെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  kerala health department covid instructions  kerala health department  Attukal Pongala kerala health department instructions
പൊങ്കാലയിടാം, കൊവിഡ് പടര്‍ത്താതെ അപകടം വരുത്താതെ; മുൻകരുതലെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:കൊവിഡ് വ്യാപനവും ചൂടുകാലവും കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ സ്വീകരിക്കേണ്ട മുൻകരുതലിനെക്കുറിച്ച്‌ ആരോഗ്യ വകുപ്പ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ALSO READ:ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വൈറസുകൾ; ഡെൽറ്റാക്രോൺ യാഥാർഥ്യമാകാമെന്ന് ആരോഗ്യവിദഗ്‌ധർ

തീയില്‍ നിന്നും പുകയില്‍ നിന്നും സ്വയം സുരക്ഷ നേടണം. കൊവിഡ് കേസുകള്‍ വേഗത്തില്‍ കുറഞ്ഞുവരികയാണെങ്കിലും ഒമിക്രോണ്‍ വകഭേദമായതിനാല്‍ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു.

ശ്രദ്ധിക്കേണ്ടവ

  1. പുറത്ത് നിന്നുള്ളവര്‍ വീടുകളില്‍ എത്തുന്നുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുക
  2. പ്രായമായവരുമായും മറ്റ് അസുഖമുള്ളവരുമായും അടുത്തിടപഴകരുത്
  3. പുറത്ത് നിന്നും വരുന്നവര്‍ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക
  4. തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവര്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക
  5. സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്‌പര്‍ശിക്കരുത്
  6. ചൂടുകാലമായതിനാല്‍ തീപിടിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം
  7. സാനിറ്റൈസര്‍ തീയുടെ അടുത്ത് സൂക്ഷിക്കരുത്.
  8. കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്
  9. കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
  10. അലക്ഷ്യമായി വസ്ത്രം ധരിക്കരുത്
  11. ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം
  12. അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
  13. വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്
  14. തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
  15. അടുപ്പില്‍ തീ അണയും വരെ ശ്രദ്ധിക്കണം
  16. ചടങ്ങുകള്‍ കഴിഞ്ഞ് അടുപ്പില്‍ തീ പൂര്‍ണമായും അണഞ്ഞു എന്നുറപ്പാക്കണം
  17. തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്
  18. പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്
  19. വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
  20. പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
  21. ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
  22. ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്‌ടറുടെ നിര്‍ദേശം തേടാവുന്നതാണ്.

ABOUT THE AUTHOR

...view details