കേരളം

kerala

'അസാനി' കേരളം തൊടില്ല, വേനല്‍ മഴ തുടരും ; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

By

Published : May 9, 2022, 11:13 AM IST

ചൊവ്വാഴ്‌ചയോടെ അസാനിയുടെ വേഗത 105 കിലോമീറ്ററായി കുറയും. 48 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍

Asani Cyclone Kerala  Kerala rain updates  kerala heavy rain  അസാനി ചുഴലിക്കാറ്റ് കേരളം  അസാനി തീവ്രചുഴലിക്കാറ്റായി  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കേരള തീരത്ത് മുന്നറിയിപ്പ്
'അസാനി' കേരളം തൊടില്ല, വേനല്‍ മഴ തുടരും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് അസാനി നിലനില്‍ക്കുന്നത്. ഈ ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കാനാണ് നിലവിലെ സാധ്യത.

നിലവില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റുള്ളത്. വരും ദിവസങ്ങളില്‍ ഇതിന്‍റെ വേഗത കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ചൊവ്വാഴ്‌ചയോടെ വേഗത 105 കിലോമീറ്ററായി കുറയും. 48 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കും.

നിലവില്‍ ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ലെങ്കിലും നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേനല്‍ മഴ തുടരും.

Also Read: അസാനി തീവ്ര ചുഴലിക്കാറ്റായി ; ആന്ധ്ര - ഒഡിഷ തീരത്ത് അതീവ ജാഗ്രത

സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നല്‍ ജാഗ്രതയും പുറത്തിറക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യമുളളതിനാല്‍ കേരള തീരത്തും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details