കേരളം

kerala

പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം; ആദ്യ അലോട്ട്‌മെന്‍റ് ജൂൺ 19ന്

By

Published : May 25, 2023, 6:27 PM IST

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രി വി ശിവൻക്കുട്ടി

plus one allotment  application for plus one allotment  higher secondary  higher secondary result  plus two exam result  v shivankutty  latest news in trivandrum  latest news today  പ്ലസ് വൺ  പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ പ്രവേശന അപേക്ഷ  വി ശിവൻക്കുട്ടി  പ്ലസ്‌ ടു ഫലം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം; ആദ്യ അലോട്ട്‌മെന്‍റ് ജൂൺ 19ന്

തിരുവനന്തപുരം: പുതിയ ഹയർ സെക്കന്‍ഡറി / വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള അപേക്ഷകൾ ജൂൺ രണ്ട് മുതൽ ഒന്‍പത് വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്‍റ് ജൂൺ 13ാം തിയതി ഉണ്ടാകും. ആദ്യ അലോട്ട്‌മെന്‍റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന്: മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്‍റ് ജൂലൈ ഒന്നിനായിരിക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി പറഞ്ഞു. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ഓഗസ്‌റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

പ്ലസ് വൺ പ്രവേശനത്തിന് അർഹരായ എല്ലാവർക്കും അഡ്‌മിഷൻ ലഭിക്കുമെന്നും ക്ലാസുകളിൽ അമ്പതിന് മുകളിൽ വിദ്യാർഥികൾ ഇരിക്കുന്നത് കേരളത്തിൽ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലബാർ മേഖലയിൽ ഹയർ സെക്കന്‍ഡറി മേഖലയിൽ 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിച്ചതിൽ അധ്യാപകരിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ വിമർശനങ്ങൾ സ്വാഭാവികമാണെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങൾ കണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

25 വിദ്യാര്‍ഥികള്‍ ഒരു ക്ലാസില്‍ സാധ്യമല്ല: ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും 25 വിദ്യാർഥികളെവച്ച് ക്ലാസ് നടത്തുക എന്നത് പ്രഖ്യാപനങ്ങൾ പോലെ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ദുർഘടകമായ സാഹചര്യത്തിൽ ഗവൺമെന്‍റ് ഇടപെടുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് വരുത്തും.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്‌ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് വരുത്തും. കൂടാതെ ആവശ്യപ്പെടുന്ന എയ്‌ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉണ്ടാകും. കഴിഞ്ഞവർഷം അനുവദിച്ച 81 അധിക ബാച്ചുകൾ തുടരാനുമായിരുന്നു മന്ത്രിസഭ യോഗം തീരുമാനിച്ചത്.

പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചു: അതേസമയം, ഈ വര്‍ഷത്തെ പ്ലസ്‌ ടു, വിഎച്ച്എസ്‌ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്‌ടുവിന് 82.95 ശതമാനവും വിഎച്ച്എസ്‌ഇക്ക് 78.39 ശതമാനവുമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണ പ്ലസ്‌ ടു വിജയ ശതമാനം 83.87, വിഎച്ച്എസ്‌ഇയില്‍ 78.26 എന്നിങ്ങനെയായിരുന്നു.

പ്ലസ്‌ ടുവിന് 432436 കുട്ടികളും വിഎച്ച്എസ്‌ഇയില്‍ 28,469 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പ്ലസ്‌ ടു വിഭാഗത്തില്‍ 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details