കേരളം

kerala

ആഫ്രിക്കന്‍ പന്നിപ്പനി: സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

By

Published : Jul 16, 2022, 6:53 PM IST

രാജ്യത്ത് ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ വ്യാപനം ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദേശ പ്രകാരമാണ് നിയന്ത്രണം

ആഫ്രിക്കന്‍ പന്നിപ്പനി: മൃഗം, മാംസം, കാഷ്‌ഠം എന്നിവയുടെ കയറ്റുമതി - ഇറക്കുമതിയ്‌ക്ക് സംസ്ഥാനത്ത് നിയന്ത്രണം
ആഫ്രിക്കന്‍ പന്നിപ്പനി: മൃഗം, മാംസം, കാഷ്‌ഠം എന്നിവയുടെ കയറ്റുമതി - ഇറക്കുമതിയ്‌ക്ക് സംസ്ഥാനത്ത് നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്തിന് അകത്തേക്കുംപുറത്തേക്കും പന്നികള്‍, പന്നി മാംസം, പന്നി കാഷ്‌ഠം എന്നിവ റോഡ്, റെയില്‍, വ്യോമ, കടല്‍ മാര്‍ഗം കൊണ്ടുപോകുന്നത് നിരോധിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പന്നികളെ ബാധിക്കുന്ന മാരകമായ ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) രോഗം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലാണ് നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് നിരോധനം.

എന്നാല്‍, സംസ്ഥാനത്തിനുള്ളില്‍ ഇവ കൊണ്ടുപോവുന്നതിന് നിരോധനം ഇല്ല. ഫലപ്രദമായ ചികിത്സയോ വാക്‌സിനോ ഇല്ലാത്ത രോഗമായതിനാല്‍ മുന്‍ കരുതല്‍ നടപടികള്‍ വളരെ പ്രധാനമായതിനാലാണ് നിരോധനമെന്ന് മൃഗ സംരക്ഷണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്തിനുള്ളില്‍ ബയോ സെക്യൂരിറ്റി നടപടികള്‍ കാര്യക്ഷമമാക്കാനാണ് കേന്ദ്ര നിര്‍ദേശം.

പന്നികള്‍, പന്നി മാംസം, പന്നി കാഷ്‌ഠം എന്നിവ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഇറക്കുമതി, പുറത്തേക്കുള്ള കയറ്റുമതി എന്നീ നീക്കം തടയുന്നതിന് മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ്, പൊലീസ്, വനം വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. മനുഷ്യരിലും പന്നികളിലുമല്ലാതെ മറ്റ് ജന്തുക്കള്‍ക്കൊന്നും ഈ രോഗം പകരാന്‍ സാധ്യതയില്ലാത്തതിനാല്‍ ജാഗ്രത അത്യാവശ്യമാണെന്നും പൊതുജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലുമാണ് ആഫ്രിക്കന്‍ പന്നിപ്പനി നിലവില്‍ പടരുന്നത്. രണ്ട് വര്‍ഷം മുന്‍പ് അസമിലാണ് രാജ്യത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details