കേരളം

kerala

പാര്‍ലമെന്‍റില്‍ എന്തുകൊണ്ട് യുവാക്കള്‍ അങ്ങനെ ചെയ്‌തുവെന്ന ചോദ്യം മാത്രം ഉയരുന്നില്ല : പ്രകാശ്‌ രാജ്

By ETV Bharat Kerala Team

Published : Dec 15, 2023, 10:41 PM IST

28th IFFK : കേരളത്തെ കുറിച്ചും രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ചും നടന്‍ പ്രകാശ്‌ രാജ്. പാര്‍ലമെന്‍റ് സംഭവത്തിലും പ്രതികരണം.

പ്രകാശ്‌ രാജ്  നടന്‍ പ്രകാശ്‌ രാജ്  Prakash raj  Actor Prakash raj  Prakash raj IFFK  IFFK  Prakash Raj Is The Chief Guest Of IFFK  28th IFFK Closing Ceremony  Actor Prakash raj Speech IFFk  ചലച്ചിത്രമേള  കേരള ചലച്ചിത്ര മേള  തിരുവനന്തപുരം വാര്‍ത്തകള്‍  ഐഎഫ്‌എഫ്‌കെ വാര്‍ത്തകള്‍  അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍
28th IFFK Closing Ceremony; Prakash Raj Is The Chief Guest

ചലച്ചിത്ര മേളയില്‍ പ്രകാശ്‌ രാജ് സംസാരിക്കുന്നു

തിരുവനന്തപുരം :പാര്‍ലമെന്‍റില്‍എന്തുകൊണ്ടാണ് യുവാക്കൾ അങ്ങനെ പ്രതിഷേധിച്ചതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ലെന്ന് നടന്‍ പ്രകാശ് രാജ്. ആറ് യുവാക്കൾ പാർലമെന്‍റിൽ പ്രതിഷേധിച്ചു. അതിന്‍മേല്‍ വിവിധ അഭിപ്രായങ്ങളാണുണ്ടായത്.

പാർലമെന്‍റിന്‍റെ സുരക്ഷ എന്താണെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് യുവാക്കൾ അങ്ങനെ ചെയ്‌തതെന്നുള്ള ചോദ്യം മാത്രം ഉയരുന്നില്ല. യുവാക്കൾ ഉപയോഗിച്ച പുക പരത്തുന്ന കുറ്റിയുടെ കഷണം കാണിച്ച് മാധ്യമ പ്രവർത്തകർ കോമാളി കളിക്കുകയാണ്. പ്രതിഷേധിച്ച യുവാക്കൾ ഭീകരവാദികളാണെന്ന് അവര്‍ പറയുന്നുവെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. 28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം (Prakash Raj Is The Chief Guest In IFFK).

കേരളത്തില്‍ വരാന്‍ തനിക്ക് എപ്പോഴും ഇഷ്‌ടമാണ്. കേരളീയരുടെ സ്നേഹം, വിശ്വാസം എന്നിവ പ്രധാനമാണ്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നതും ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എഴുത്തുകാരെ കുറിച്ചും സംവിധായകരെ കുറിച്ചും ഓർത്ത് അഭിമാനമുണ്ട്. വിഭജിക്കപ്പെട്ടതും ആശയക്കുഴപ്പത്തിലായതുമായ രാജ്യത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്.

വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയിലെ ജനാധിപത്യം. അത് പാർലമെന്‍റ് ആക്രമണം, മണിപ്പൂർ വിഷയം എന്നിവിടങ്ങളില്‍ പ്രകടമാണ്. ലോകസിനിമയുടെ നാനാവശങ്ങൾ യുവാക്കളിലേക്കെത്തിക്കുന്നതിൽ മേള വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു (Prakash raj's Speech In IFFK).

കേരള സിനിമയെ ക്യൂബയിലേക്ക് കൊണ്ടുപോകും :സംസ്‌കാരത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സ്വതന്ത്ര ചിന്താഗതി വളർത്തിയെടുക്കാനാവൂവെന്ന് വിശിഷ്‌ടാതിഥിയായ ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ പറഞ്ഞു. കേരളത്തിലെ സിനിമയെ ക്യൂബയിലേക്ക് കൊണ്ടുപോകും. അടുത്ത വർഷത്തെ ഹവാന ഫിലിം ഫെസ്റ്റിവലിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഉണ്ടാകണമെന്നതാണ് തന്‍റെ സ്വപ്‌നമെന്നും അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തിലുപരി പ്രാധാന്യം കലയ്‌ക്കെന്ന് ക്രിസ്റ്റോഫ് സനൂസി :ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ലൈഫ്‌ടൈം അച്ചീവ്മെന്‍റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി അ‌ടൂർ ​ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. രാഷ്ട്രീയത്തിന് ജീവിതത്തിൽ ഇടമുണ്ടെന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി പറഞ്ഞു. സത്യത്തിനും സ്നേഹത്തിനും നന്മയ്ക്കും‌ മാത്രമേ മാനവരാശിയെ രക്ഷിക്കാനാകൂ. ഇവയുടെ നിലനിൽപ്പിനെ നിരാകരിക്കാൻ പാടില്ലെന്നും ഈ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read:IFFK 2023 : 'ഈവിൾ ഡസ് നോട്ട് എക്‌സിസ്‌റ്റി'ന് സുവർണ ചകോരം ; മികച്ച സംവിധായകനുള്ള രജത ചകോരം 'സൺ‌ഡേ' ഒരുക്കിയ ഷോക്കിർ ഖോലിക്കോവിന്

ABOUT THE AUTHOR

...view details