കേരളം

kerala

കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച കേസ്; പ്രതി അറസ്റ്റിൽ

By

Published : Apr 27, 2022, 9:20 AM IST

ഇക്കഴിഞ്ഞ ഏപ്രിൽ 25ന് വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.

Accused arrested for molesting stepmother in Kilimanoor  കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച കേസ് പ്രതി അറസ്റ്റിൽ  രണ്ടാനമ്മയെ ഉപദ്രവിച്ച കേസ്  molesting stepmother in Kilimanoor  തിരുവനന്തപുരം കിളിമാനൂർ കേസ്  Thiruvananthapuram Kilimanoor case  വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്  complaint of the housewife in kilimanoor
കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ, ചരുവിള വീട്ടിൽ സാർജിത്താണ് (34) പൊലിസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 25ന് വൈകുന്നേരം 7 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.

കിളിമാനൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. തിരുവനന്തപുരം റൂറൽ എസ്‌പി ഡോ. ദിവ്യ വി. ഗോപിനാഥ് ഐപിഎസിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പി ഡി. സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനൂജ്, എസ്ഐ വിജിത്ത് കെ നായർ, സത്യദാസ്, സിപിഒമാരായ കിരൺ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ALSO READ:കോതമംഗലത്ത് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു

ABOUT THE AUTHOR

...view details