കേരളം

kerala

A.C Moideen ED raid case: എ.സി മൊയ്‌തീനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള പരിശ്രമമെന്ന് സിപിഎം

By ETV Bharat Kerala Team

Published : Aug 24, 2023, 9:54 AM IST

cpm against ED raid case on A.C Moideen home: Intro: സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എ.സി മൊയ്‌തീനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ്‌ ഇ ഡി പരിശോധനയ്ക്ക് പിന്നിലെന്ന് സിപിഎം പ്രസ്‌താവന.

AC Moideen ED case  cpm against ED raid case on A C Moideen  ED raid case  cpm against ED raid case on AC Moideen home  ac moideen  cpm  kerala politics  ac moideen raid case in home  cpm against ED raid case on A C Moideen home  cpm about a c moideen ED raid case  എസി മൊയ്‌തീനെ കുറിച്ച് തെറ്റായ ധാരണ  തെറ്റായ ധാരണ പരത്താനുള്ള പരിശ്രമമെന്ന് സിപിഎം  എസി മൊയ്‌തീനെ കുറിച്ച് സിപിഎം  സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്‌തീൻ  നങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള  ഇ ഡി പരിശോധനയ്ക്ക് പിന്നിലെന്ന് സിപിഎം പ്രസ്‌താവന  എ സി മൊയ്‌തീന്‍ എംഎല്‍എ  സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌  കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി  ബോധപൂര്‍വ്വമായ പരിശ്രമമാണ്‌ ഇ ഡി പരിശോധനയ്ക്ക്  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  വലതുപക്ഷ മാധ്യമങ്ങൾ  കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾ  യു ഡി എഫ് പിന്തുണയ്ക്കുകയും അനുകൂലിക്കുകയും  എസി മൊയ്‌തീനെ അപകീര്‍ത്തിപ്പെടുത്താനുള്ള  വലതുപക്ഷ രാഷ്‌ട്രീയ ശക്തികൾക്കെതിരെ  കഥകളുടെ പരമ്പര തന്നെ അരങ്ങേറുകയാണെന്നും
എ.സി മൊയ്‌തീൻ

തിരുവനന്തപുരം: സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എ.സി മൊയ്‌തീനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ്‌ ഇ ഡി (ED) പരിശോധനയ്ക്ക് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariate) പ്രസ്‌താവന.

എ.സി മൊയ്‌തീന്‍ എം.എല്‍.എയെ (MLA) സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതിനുവേണ്ടിയുള്ള ഇ ഡി പരിശോധനയില്‍ സിപിഎം (CPI(M)) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രതിഷേധം രേഖപ്പെടുത്തി. മുന്‍ സഹകരണ വകുപ്പ്‌ മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്‌തീന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു ഇ.ഡി പരിശോധന നടത്തിയത്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ബോധപൂര്‍വ്വമായ ഇത്തരത്തിലുള്ള ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴുണ്ടായ നടപടിയെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കൂടാതെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ഇല്ലാ കഥകളുടെ പരമ്പര തന്നെ അരങ്ങേറുകയാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറയുന്നുണ്ട്.

വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ നിരന്തരം തമ്മിൽ മത്സരിക്കുന്ന സ്ഥിതിയാണുളളത്. കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നാക്രമണങ്ങൾ യു ഡി എഫ് പിന്തുണയ്ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതു തിരിച്ചറിയാനാകണം. എ.സി മൊയ്‌തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്‌ട്രീയ ശക്തികൾക്കെതിരെ പ്രതിഷേധം ഉയരണമെന്നും ചില മാധ്യമങ്ങൾ ചേര്‍ന്ന്‌ സൃഷ്‌ടിച്ച മാധ്യമ കൂട്ടുകെട്ടിനെതിരെയും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

also read:AC Moideen MLA's Bank Account Frozen : എ സി മൊയ്‌തീന്‍ എംഎൽഎയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, ഇഡി പരിശോധന നീണ്ടത് 22 മണിക്കൂർ

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു: മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്‌തീൻ എംഎൽഎ (MLA) യുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി തെക്കുംകരയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന 22 മണിക്കൂറിന് ശേഷം ഇന്നലെ പുലർച്ചെ 5.30ഓടെയാണ് അവസാനിച്ചത്.

തുടർന്ന് എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് (Enforcement Directorate) ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ വീട്ടിൽ നിന്നും മടങ്ങി. മൊയ്‌തീനൊപ്പം ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ അക്കൗണ്ടുകളും മറവിപ്പിച്ചതായാണ് വിവരം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (karuvannur bank scam) മൊയ്‌തീന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെയും വീടുകളിൽ ഇ ഡി പരിശോധന (ED raid) നടത്തിയത്.

റെയ്‌ഡ് പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് സൂചന.

ABOUT THE AUTHOR

...view details