കേരളം

kerala

Sabarimala| 'ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര' : കുപ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയെന്ന് ദേവസ്വം

By

Published : Nov 17, 2021, 9:01 PM IST

ശബരിമലയിൽ (Sabarimala) അരവണ ഉണ്ടാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് ഒരു മുസ്ലിം മതസ്ഥനാണെന്നും ഹലാൽ ശർക്കരയാണ് (halal jaggery) പ്രസാദ നിർമാണത്തിന് ഉപയോഗിക്കുന്നതെന്നും വ്യാജ പ്രചരണം

Travancore Devaswom Board  Travancore Devaswom Board news  Sabarimala latest news  halal jaggery  halal jaggery propaganda  ശബരിമല വാര്‍ത്ത  ശബരിമല യാത്ര  ഹലാല്‍ ശര്‍ക്കര  ശബരി മലയില്‍ ഹലാല്‍ ശര്‍ക്കര  തിരുവിതാംകൂർ ദേവസ്വം ബോർഡ്  അരവണ പായസം  അരവണ പായസത്തില്‍ ഹലാല്‍ ശര്‍ക്കര  അരവണ നിര്‍മാണം
Sabarimala| ശബരി മലയില്‍ ഹലാല്‍ ശര്‍ക്കര (halal jaggery); കുപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെന്ന ദേവസ്വം ബോഡ്

പത്തനംതിട്ട :ശബരിമലയിലെ (Sabarimala) പ്രധാന വഴിപാടായ അരവണ പായസത്തെക്കുറിച്ചും നിർമാണ രീതിയെക്കുറിച്ചും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board).സമീപ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാജ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും ജനം ടി.വി യിലൂടെയും നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫിസർ സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

'ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്'

ശബരിമലയിൽ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് ഒരു മുസ്ലിമിനാണെന്നാണ് കുപ്രചരണങ്ങളിലൊന്ന്. ഹലാൽ ശർക്കരയാണ് (halal jaggery) ശബരിമലയിൽ അരവണ നിർമാണത്തിന് ഉപയോഗിക്കുന്നതെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടേയും ദൃശ്യ മാധ്യമത്തിലൂടെയും ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇത് വ്യാജവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കി.

'പ്രചരണം ഹീനം'

അങ്ങേയറ്റം ഹീനവും അപകീർത്തികരവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. പ്രസ്തുത നിയമ നടപടികളുടെ പൂർണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചരണം നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details