കേരളം

kerala

മണ്ഡല ഉത്സവത്തിന് പരിസമാപ്തി;ശബരിമല നടയടച്ചു

By ETV Bharat Kerala Team

Published : Dec 28, 2023, 7:03 AM IST

Sabarimala Temple closed after 41days mandala fest:ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ഹരിവരാസനം പാടി നട അടച്ചതോടെ ഇക്കൊല്ലെ മണ്ഡല മഹോത്സവത്തിന് സമാപനമായി. ഇനി ശനിയാഴ്ച മകരള വിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

pta sabarimala  mandala mahothsavam ends  മകരവിളക്ക് ഉത്സവം  ഡിസംബർ 30 ന് തുറക്കും
Sabarimala temple reopens on Saturday for makaravilakku

പത്തനംതിട്ട:നാല്‍പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാല ഉത്സവത്തിന് സമാപനം (Sabarimala Temple)
ശബരിമല ശ്രീധർമശാസ്‌ത ക്ഷേത്ര നടയടച്ചു (Mandala Pooja). ഇന്നലെ (ഡിസംബര്‍ 27) ഹരിവരാസനം പാടി രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്.

എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്‌ണകുമാർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു, അസി. എക്‌സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയും ദേവസ്വം ജീവനക്കരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകുന്നേരം തുറക്കും (Makaravilakku)

Also Read:ശബരിമലയിലെ വരവ് 241 കോടി; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18.72 കോടി അധിക വരുമാനം

ABOUT THE AUTHOR

...view details