കേരളം

kerala

ശബരിമല വരുമാനം 40 കോടി പിന്നിട്ടു

By

Published : Nov 30, 2019, 3:51 PM IST

Updated : Nov 30, 2019, 5:40 PM IST

ശബരിമല വരുമാനം 40 കോടി പിന്നിട്ടു.വരുമാനത്തിൽ 15 കോടി 47 ലക്ഷം രൂപ അരവണയിലൂടെയും രണ്ടര കോടി രൂപ അപ്പം വിൽപനയിലൂടെയും ലഭിച്ചു

Sabarimala revenue c Rs 40 cro
ശബരിമല വരുമാനം 40 കോടി പിന്നിട്ടു

പത്തനംതിട്ട:മണ്ഡലകാലം തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ ശബരിമല വരുമാനം 40 കോടി പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴി‌ഞ്ഞ വർഷമിത് 21 കോടിയായിരുന്നു.

എട്ട് ലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്. വരുമാനത്തിൽ 15 കോടി 47 ലക്ഷം രൂപ അരവണയിലൂടെയും രണ്ടര കോടി രൂപ അപ്പം വിൽപനയിലൂടെയും ലഭിച്ചു.

ശബരിമല വരുമാനം 40 കോടി പിന്നിട്ടു
കുപ്രചാരണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം കാണിക്ക ഇനത്തിൽ വരുമാനം കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ രണ്ടാഴ്‌ചയാകുമ്പോൾ 13 കോടി 76 ലക്ഷം രൂപ ലഭിച്ചു. മുൻവർഷത്തേക്കാൾ 8 കോടി വർധനയുണ്ടായിരിക്കുന്നത്. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും ഒഴിവായതോടെ വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകർ എത്തുമെന്നാണ് ദേവസ്വം ബോർഡിന്‍റെ പ്രതീക്ഷ.
Intro:Body:മണ്ഡലകാലം തുടങ്ങി 14 ദിവസം പിന്നിടുമ്പോൾ ശബരിമല വരുമാനം 40 കോടി പിന്നിട്ടു .കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എട്ട് ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക് .

. കഴി‌ഞ്ഞ വർഷമിത് 21 കോടിയായിരുന്നു. വരുമാനത്തിൽ 15 കോടി 47 ലക്ഷം രൂപ അരവണയിലൂടെയും രണ്ടര കോടി രൂപ അപ്പം വിൽപ്പനയിലൂടെയും ലഭിച്ചു. കുപ്രചരണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം കാണിക്ക ഇനത്തിൽ വരുമാനം കുറഞ്ഞിരുന്നു. എന്നാൽ രണ്ടാഴ്ചയാകുമ്പോൾ 13 കോടി 76 ലക്ഷം രൂപ ഇത്തവണ ലഭിച്ചു .മുൻവർഷത്തേക്കാൾ 8 കോടി വർധന.

ബൈറ്റ് , എൻ. വാസു , തിരുവിതാങ്കൂർ ബോർഡ് പ്രസിഡന്‍റ്

പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും ഒഴിവായതോടെ വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. Conclusion:
Last Updated : Nov 30, 2019, 5:40 PM IST

ABOUT THE AUTHOR

...view details