കേരളം

kerala

Rajith Kumar : തെരുവുനായ ആക്രമണം; നടന്‍ രജിത് കുമാര്‍ അടക്കം 3 പേര്‍ക്ക് കടിയേറ്റു

By ETV Bharat Kerala Team

Published : Oct 30, 2023, 11:05 PM IST

Stray Dog Attack: നടന്‍ രജിത് കുമാറിന് തെരുവ് നായ ആക്രമണം. കാലിന് പരിക്ക്. മറ്റ് രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്ക്.

pta dog  Stray Dog Attack  Rajith Kumar Stray Dog Attack In Pathanamthitta  തെരുവുനായ ആക്രമണം  നടന്‍ രജിത് കുമാര്‍ അടക്കം 3 പേര്‍ക്ക് കടിയേറ്റു  നടന്‍ രജിത് കുമാറിന് തെരുവ് നായ ആക്രമണം  ടെലിവിഷൻ ചലചിത്ര നടൻ ഡോ രജിത് കുമാര്‍
Rajith Kumar Stray Dog Attack In Pathanamthitta

പത്തനംതിട്ട:ടെലിവിഷൻ ചലച്ചിത്ര നടൻ ഡോ.രജിത് കുമാര്‍ ഉൾപ്പെടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. നഗരത്തിലെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്നാണ് (ഒക്‌ടോബര്‍ 30) ഡോ. രജിത് കുമാറിനെ നായ ആക്രമിച്ചത്. ആക്രമണത്തില്‍ രജിത് കുമാറിന്‍റെ കാലിന് പരിക്കേറ്റു. പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയ അദ്ദേഹം ക്ഷേത്രത്തിലേക്ക് പോകുന്നതിടെയാണ് നായകളുടെ ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. മൂന്ന് നായകളാണ് മൂവരെയും ആക്രമിച്ചത്. പരിക്കേറ്റ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details