കേരളം

kerala

കക്കി അണക്കെട്ട് നാളെ തുറക്കും ; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

By

Published : Aug 7, 2022, 8:06 PM IST

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നാളെ കക്കി അണക്കെട്ട് തുറക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനം. സംസ്ഥാന റൂൾ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്തെ തുടര്‍ന്നാണ് ഡാം തുറക്കുന്നത്

Kaki Dam opens tomorrow  Kaki Dam  kerala rains  weather update kerala  heavy rain kerala  കക്കി അണക്കെട്ട്  കക്കി അണക്കെട്ട് തുറക്കും  ജാഗ്രത നിര്‍ദേശം  സംസ്ഥാന റൂൾ ലെവൽ മോണിറ്ററിങ് കമ്മിറ്റി
കക്കി അണക്കെട്ട് നാളെ തുറക്കും ; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

പത്തനംതിട്ട:കക്കി അണക്കെട്ട് നാളെ (08.08.2022) രാവിലെ 11 മണിക്ക് തുറക്കും. സംസ്ഥാന റൂൾ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ല ഭരണകൂടം വിലയിരുത്തി.

ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെ അറിയിപ്പ് നൽകിയിട്ടുണ്ട്. 981.46 മീറ്ററാണ് കക്കി ഡാമിന്‍റെ പരമാവധി സംഭരണശേഷി.

എന്നാൽ ഡാമുകളുടെ വൃഷ്‌ടി പ്രദേശത്ത് മഴ ശക്തമാണെങ്കിലും ജനസാന്ദ്രത മേഖലയിൽ മഴ ഇല്ല എന്നത് ആശ്വാസകരമാണ്. നദി തീരങ്ങളിലുള്ളവർ കർശനമായ ജാഗ്രത പാലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശമുണ്ട്. യാതൊരു കാരണവശാലും സാഹസികതയ്‌ക്ക്‌ മുതിരരുത്.

അതോടൊപ്പം നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കാനോ ശ്രമിക്കരുത്. റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്കുകളിൽപ്പെട്ട, വെള്ളമെത്താൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാനുള്ള നടപടികൾ ആരംഭിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി ചേർന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓൺലൈൻ യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, എംഎൽഎമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു ജനീഷ് കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യർ, ഡെപ്യൂട്ടി കലക്‌ടർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details