കേരളം

kerala

നമ്പർ പ്ലേറ്റ് മറച്ച് എഐ കാമറയെ കബളിപ്പിച്ച് ബൈക്കിൽ അഭ്യാസം; യുവാക്കളെ ട്രാഫിക് പൊലീസ് പിടികൂടി

By ETV Bharat Kerala Team

Published : Nov 10, 2023, 10:51 AM IST

Two youths were caught by the traffic police who cheated the AI ​​camera: പത്തനംതിട്ട നഗരത്തിലൂടെ നമ്പർ പ്ലേറ്റ് മറച്ച് എഐ കാമറയെ കബളിപ്പിച്ച യുവാക്കളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് പിടികൂടി.

YOUNG PEOPLE FOOLING THE AI CAMERA  ന്യുജൻ ബൈക്കിൽ അഭ്യാസം  ട്രാഫിക് പൊലീസ്  hiding number plate and fooling the AI ​​camera  ബൈക്കിൽ അഭ്യാസം യുവാക്കൾ ട്രാഫിക് പൊലീസ് പിടിയിൽ  നമ്പർ പ്ലേറ്റ് മറച്ച് എ ഐ ക്യാമറയെ കബളിപ്പിച്ചു  YOUNG PEOPLE HIDING THE NUMBER PLATE  TRAFIC POLICE CAUGST TWO YOUTH  youths were caught by the traffic police  എഐ ക്യാമറ കബളിപ്പിച്ച യുവാക്കളെ പോലീസ് പിടികൂടി
Two youths were caught by the traffic police who cheated the AI ​​camera

പത്തനംതിട്ട : എഐ കാമറകൾ നിരീക്ഷണത്തിന് എത്തിയതോടെ കാമറയെ കബളിപ്പിച്ച് ന്യൂജെൻ ബൈക്കുകളിൽ അഭ്യാസം കാണിച്ചു ചീറിപായുന്ന യുവാക്കൾ പിഴയിൽ നിന്ന് രക്ഷപെടാൻ പുറത്തെടുക്കുന്നത് പല തന്ത്രങ്ങള്‍. സമാന രീതിയില്‍ നമ്പർ പ്ലേറ്റ് മറച്ച് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ ട്രാഫിക് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് (നവംബർ 9) പത്തനംതിട്ട നഗരത്തിലൂടെ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ട് എഐ കാമറയെ കബളിപ്പിച്ച് ബൈക്കിൽ ചീറിപാഞ്ഞ രണ്ട് യുവാക്കളെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് പിടികൂടിയത്.

ലൈസൻസ് ചോദിച്ചപ്പോൾ ബൈക്ക് ഓടിച്ചയാൾക്കും പിന്നിൽ ഇരുന്നയാൾക്കും ലൈസൻസ് ഇല്ല. കൂട്ടുകാരന്‍റെ ബൈക്കായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. പത്തനംതിട്ട എസ്‌പി ഓഫിസ് ജങ്‌ഷനിൽ ആയിരുന്നു സംഭവം. ഇവിടെ ഡ്യൂട്ടിയിൽ നിന്ന ട്രാഫിക് പൊലീസുകാരനാണ് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കില്‍ സഞ്ചരിച്ചിരുന്ന വടശേരിക്കര സ്വദേശികളായ യുവാക്കളെ പിടികൂടിയത്.

വിവരമറിഞ്ഞ് ട്രാഫിക് എസ്‌ഐ സ്ഥലത്ത് എത്തി വാഹനം കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പിനെയും വിവരം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000. സാരി ഗാര്‍ഡ് ഇല്ലാത്തതിന് 1000. നമ്പര്‍ പ്ലേട്ട് മറച്ചു വച്ചതിന് 7500, ലൈസന്‍സ് ഇല്ലാത്ത ആളിന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് 5000 എന്നിങ്ങനെ 23,000 രൂപയാണ് പിഴയിട്ടത്.

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇതിനു മുൻപ് പലപ്പോഴായി നടത്തിയ നിയമ ലംഘനങ്ങളിൽ 17500 രൂപ ഈ വാഹനത്തിന്‍റെതായി അടയ്ക്കാനുണ്ടെന്ന് കണ്ടെത്തി. ഇതുകൂടി ചേർത്ത് 40,500 രൂപയാണ് മൊത്തം പിഴ ചുമതിയത്. എന്നാല്‍ പിഴയടയ്‌ക്കാന്‍ കയ്യില്‍ പണം ഇല്ലാതിരുന്നതോടെ പറഞ്ഞ് ബൈക്ക് പൊലീസിനെ ഏൽപ്പിച്ചു യുവാക്കൾ മടങ്ങി.

വയനാട് സ്വദേശിയില്‍ നിന്നും വടശേരിക്കര സ്വദേശികള്‍ വാങ്ങിയതാണ് ബൈക്ക്. എന്നാൽ ആര്‍സി ബുക്കിലെ പേര് മാറ്റിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് വയനാട് സ്വദേശി ആദ്യ ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ബൈക്ക് താൻ വിറ്റതാണെന്ന് ഇയാൾ അറിയിച്ചു. ഇയാളുടെ കൈവശം ഉള്ളപ്പോൾ നടത്തിയ നിയമ ലംഘനങ്ങൾക്കുള്ള 17500 രൂപയുടെ പിഴയാണ് അടയ്ക്കാതിരുന്നത്.

പൊലീസ് കസ്‌റ്റഡിയിൽ എടുത്ത ബൈക്ക് സ്‌റ്റേഷനിലേക്ക് മാറ്റി. ഉടമ എത്തിയാൽ നടപടി ക്രമങ്ങൾ പാലിച്ചു ബൈക്ക് വിട്ടു നൽകും.

Also Read:കാറിലില്ലാതിരുന്ന സ്ത്രീ എഐ ക്യാമറ ചിത്രത്തില്‍, കുട്ടികളെ കാണാനുമില്ല, ഇതോടെ 'പ്രേത'പ്രചരണവും ; പൊറുതിമുട്ടി നിയമനടപടിക്ക് കുടുംബം

ABOUT THE AUTHOR

...view details