കേരളം

kerala

ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എൻ രാധാകൃഷ്ണൻ

By

Published : Apr 21, 2022, 6:50 AM IST

മത തീവ്രവാദികളുടെ ബിനാമിയായി പ്രവർത്തിക്കുന്ന ഷാഫി പറമ്പിലിനെ പാലക്കട്ടെ ജനങ്ങൾ ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും എ എൻ രാധാകൃഷ്ണൻ

AN Radhakrishnan Against Shafi Parambil in Palakkad Murder  ഷാഫി പറമ്പിലിന്റേത് രാഷ്ട്രീയ ഷണ്ഡത്വം  ഷാഫി പറമ്പില്‍ മത തീവ്രവാദികളുടെ ബിനാമി
ഷാഫി പറമ്പിലിന്റേത് രാഷ്ട്രീയ ഷണ്ഡത്വം: എ എൻ രാധാകൃഷ്ണൻ

പാലക്കാട്: ഷാഫി പറമ്പിലിന്‍റേത് രാഷ്ട്രീയ ഷണ്ഡത്വമാണെന്ന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗവും, സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എ.എൻ. രാധാകൃഷ്ണൻ. സ്വന്തം നിയമസഭ മണ്ഡലത്തിലെ കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റായ അനന്തകൃഷ്ണന്‍റെ മകൻ ശ്രീനിവാസന്‍റെ നിഷ്ഠൂരമായ കൊലപാതകത്തെ അപലപിക്കാനോ ഷാഫി പറമ്പില്‍ തയ്യാറായിട്ടില്ല. സ്ഥലം എംഎൽഎ കൂടിയായ ഷാഫിപറമ്പിൽ എത്താത്തത് മതതീവ്രവാദികളുടെ അച്ചാരം മേടിച്ചത് കൊണ്ടാണെന്നും എന്‍.എന്‍ രാധാകൃഷ്ണൻ പറഞ്ഞു.

എസ്‌ഡിപിഐ - പോപ്പുലർഫ്രണ്ട് പോലുള്ള സംഘടന നേതാക്കളുമായി ഒളിഞ്ഞും, തെളിഞ്ഞും സിപിഎമ്മും, കോൺഗ്രസും നടത്തുന്ന കള്ളക്കളിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മലമ്പുഴ, പാലക്കാട് എംഎൽഎമാരുടെ സമീപനം. മത തീവ്രവാദികളുടെ ബിനാമിയായി പ്രവർത്തിക്കുന്ന ഷാഫി പറമ്പിലിനെ പാലക്കട്ടെ ജനങ്ങൾ ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മാരകായുധങ്ങളുമായി അരും കൊലയ്ക്കിറങ്ങിയവരോട് ചര്‍ച്ചയല്ല, നടപടികള്‍ വേണം : കുമ്മനം രാജശേഖരന്‍

TAGGED:

ABOUT THE AUTHOR

...view details