കേരളം

kerala

പാലക്കാട് 12 കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍

By

Published : Jan 29, 2022, 7:06 AM IST

വിശാഖപട്ടണത്തിൽ നിന്ന് തൃശൂരിലേക്ക് ക‍ഞ്ചാവ് കൊണ്ടു വരുന്നതിനിടെയാണ് കുടുങ്ങിയത്.

Thrissur resident arrested with 12 kg of cannabis in Palakkad  Palakkad cannabis case Thrissur resident arrested  പാലക്കാട് 12 കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍  പാലക്കാട് കഞ്ചാവ് വാർത്ത  കഞ്ചാവുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍  ലഹരി കടത്ത് ചാവക്കാട് സ്വദേശി അറസ്റ്റില്‍
പാലക്കാട് 12 കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശി അറസ്റ്റില്‍

പാലക്കാട്:പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി അറസ്റ്റിൽ. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാൻ (42) ആണ് അറസ്റ്റിലായത്. ധൻബാദ് ആലപ്പുഴ എക്‌സ്‌പ്രസിൽ ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വിശാഖപട്ടണത്തിൽ നിന്ന് തൃശൂരിലേക്ക് ക‍ഞ്ചാവ് കൊണ്ടു വരുന്നതിനിടെയാണ് കുടുങ്ങിയത്. ചാവക്കാട് പരിസരപ്രദേശങ്ങളിൽ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്‍റെയും എക്‌സൈസിന്‍റെയും പരിശോധന കണ്ട് പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങി പുറത്തേക്ക് പോകുമ്പോഴായിരുന്നു പ്രതിയെ പിടികൂടിയത്.

ALSO READ: സുൽത്താൻ ബത്തേരിയിലെ കുഴല്‍പ്പണ വേട്ട: അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്

ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ കഞ്ചാവ് വിളവെടുക്കുന്ന സമയം ആയതിനാൽ ട്രെയിൻ മാർഗം കേരളത്തിലേക്കുള്ള ലഹരി കടത്ത് വർധിച്ചിട്ടുള്ളതായും, പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ആറ് ലക്ഷം രൂപ വില വരുമെന്നും ഉധ്യോഗസ്ഥർ പറഞ്ഞു. പരിശോധന കർശനമായി തുടരുമെന്ന് പാലക്കാട് ആർപിഎഫ് കമാൻഡന്‍റ് ജെതിൻ ബി രാജ് അറിയിച്ചു.

ആർപിഎഫ് സിഐ എൻ കേശവദാസ്, എക്‌സൈസ് സിഐ .കെ സതീഷ്, ആർപിഎഫ് എഎസ്‍ഐമാരായ കെ സജു, സജി അഗസ്റ്റിൻ, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ പി സന്തോഷ് കുമാർ, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, സിഇഒമാരായ ജി
ഷിജു, ജഗജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details