കേരളം

kerala

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; ഈ വര്‍ഷത്തെ രണ്ടാമത്തെ സംഭവം

By

Published : Mar 1, 2022, 10:50 AM IST

പാലക്കാട് ജില്ല മാതൃശിശു ആശുപത്രിയിൽ ചൊവ്വാഴ്‌ച രാവിലെ ഏഴിനാണ് സംഭവം

Infant death in Palakkad Attappadi  Palakkad todays news  അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം  പാലക്കാട് ഇന്നത്തെ വാര്‍ത്ത  ഷോളയൂർ വട്ടലക്കി ലക്ഷംവീട് ഊരില്‍ ശിശുമരണം  palakkad district government hospital Infant death
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷത്തെ രണ്ടാമത്തേത്

പാലക്കാട് :അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അയ്യപ്പൻ, നഞ്ചമ്മാൾ ദമ്പതികളുടെ, ഫെബ്രുവരി 26ന് പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഷോളയൂർ വട്ടലക്കി ലക്ഷംവീട് ഊര് സ്വദേശികളാണ് ഇരുവരും.

പാലക്കാട് മാതൃശിശു ആശുപത്രിയിൽവച്ച് ചൊവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്രസവിച്ച സമയത്ത് കുട്ടിക്ക് രണ്ട് കിലോ 200 ഗ്രാം തൂക്കമുണ്ടായിരുന്നു. 24-ാം തീയതി അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് യുവതിയെ പ്രസവത്തിത്തിനായി ആദ്യം എത്തിച്ചത്.

പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

ALSO READ:'തിയേറ്ററുകൾ വീണ്ടും ഉത്സവാന്തരീക്ഷത്തിലേക്ക്'; ഇന്ന് മുതൽ നിയന്ത്രണങ്ങളില്ല, പ്രതീക്ഷയോടെ തിയേറ്റർ ഉടമകൾ

നഞ്ചമ്മാളിന് രക്തക്കുറവും ഉയർന്ന രക്തസമ്മർദവും ഉണ്ടായതിനെതുടര്‍ന്ന് പാലക്കാട് മാതൃശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ലെ രണ്ടാമത്തെ ശിശുമരണമാണിത്.

2021 ല്‍ സംഭവിച്ചത് ഒന്‍പത് മരണങ്ങളാണെന്ന് രേഖകള്‍ പറയുന്നു. ഒരു വയസിന് താഴെ പ്രായമുള്ള കുട്ടികൾ മരിക്കുമ്പോഴാണ് ശിശുമരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക. അടുത്തിടെ ഒന്നിനും രണ്ടിനും ഇടയിൽ പ്രായമുള്ള രണ്ട് കുട്ടികൾ അട്ടപ്പാടിയില്‍ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details