കേരളം

kerala

ലൈൻ ഓഫാക്കിയില്ല; കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

By

Published : Jan 13, 2022, 7:49 PM IST

കെഎസ്ഇബി ഉദ്യോഗസ്ഥ സംഘത്തിന്‌ വീഴ്‌ചയുണ്ടായെന്നും സംഭവത്തിൽ പരാതി നൽകുമെന്നും പ്രേമകുമാറിന്‍റെ ബന്ധുക്കൾ പറഞ്ഞു

kseb employee died  കരാർ ജീവനക്കാരന് ദാരുണാന്ത്യം  കെഎസ്ഇബി അനാസ്ഥ  kerala latest news  കേരള വാർത്തകള്‍
കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്:ജോലിക്കിടെ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. എലപ്പുള്ളി എടക്കോട് സ്വദേശി പ്രേമകുമാർ(35)ആണ്‌ മരിച്ചത്. കാവിൽപ്പാട് എൻഎസ്എസ് കരയോഗം ഓഫിസിനു സമീപത്തായിരുന്നു അപകടം.

കാറ്റിൽ വൈദ്യുതിലൈനുകൾ കൂട്ടിമുട്ടാതിരിക്കാൻ ലൈനുകൾക്കിടയിൽ ക്രോസ് ആംസ് ഘടിപ്പിക്കുമ്പോഴാണ്‌ ഷോക്കേറ്റത്. ഉച്ചയ്ക്കുശേഷം വൈദ്യുതി ലൈൻ ഓഫ് ചെയ്തെന്ന് കെഎസ്ഇബി അറിയിച്ച ശേഷമാണ് പ്രേമകുമാറും മറ്റ്‌ അഞ്ചുപേരും അറ്റകുറ്റപ്പണി തുടങ്ങിയത്. എന്നാൽ ഒരു ലൈൻ ഓഫായിരുന്നില്ലെന്നും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്നും പ്രേമകുമാറിനൊപ്പമുണ്ടായിരുന്ന കരാർ ജീവനക്കാർ പറഞ്ഞു.

ALSO READ ഉൾക്കടലിൽ മുങ്ങിത്തപ്പി പോത്ത്; മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം, ഒടുവിൽ കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികൾ

ഓവർസിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നു. ബന്ധപ്പെട്ട സെക്‌ഷൻ ഓഫിസിലെയും അറ്റകുറ്റപ്പണി നടന്ന സ്ഥലത്തെയും കെഎസ്ഇബി ഉദ്യോഗസ്ഥ സംഘത്തിന്‌ വീഴ്‌ചയുണ്ടായെന്നും സംഭവത്തിൽ പരാതി നൽകുമെന്നും പ്രേമകുമാറിന്‍റെ ബന്ധുക്കൾ പറഞ്ഞു. അപകടത്തെക്കുറിച്ച്‌ അന്വേഷണിക്കാൻ നിർദേശം നൽകിയതായി വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു

ALSO READ ജമ്മു കശ്‌മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details