കേരളം

kerala

വെന്നിയൂർ പെരുമ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

By

Published : Jan 31, 2021, 5:28 PM IST

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കുന്നാൾപ്പാറ സ്വദേശി ഷമീർ ആണ് മരണപ്പെട്ടത്.

വെന്നിയൂർ പെരുമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു  The young man drowned in the river  മലപ്പുറം  മലപ്പുറം വാർത്തകൾ  യുവാവ് മുങ്ങി മരിച്ചു
വെന്നിയൂർ പെരുമ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

മലപ്പുറം: വെന്നിയൂർ പെരുമ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തെന്നല അറക്കൽ കുന്നാൾപ്പാറ സ്വദേശി അബ്‌ദു റസാക്കിന്‍റെ മകൻ ഷമീർ ആണ് മരണപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്‌സിന്‍റെയും ട്രോമാകെയർ വോളണ്ടിയർമാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഷമീറിനെ കണ്ടെത്തിയത്. തിരൂരങ്ങാടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെന്നിയൂർ പെരുമ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ABOUT THE AUTHOR

...view details