കേരളം

kerala

ആവേശമായി ബാൻഡ്‌ വാദ്യവും നിശ്‌ചലദൃശ്യവും; വമ്പന്‍ വിദ്യാർഥി റാലിയുമായി എസ്‌എഫ്‌ഐ

By

Published : May 25, 2022, 7:36 AM IST

ജില്ലയുടെ വിവിധ ഏരിയകളിൽ നിന്നുമുള്ള വിദ്യാര്‍ഥികളാണ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുത്തത്.

Sfi conducted massive rally at perinthalmanna  Sfi  Sfi kerala  Sfi State Conference  എസ്‌എഫ്‌ഐ  എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം  പെരിന്തൽമണ്ണയില്‍ വമ്പന്‍ വിദ്യാർഥി റാലി സംഘടിപ്പിച്ച് എസ്‌എഫ്‌ഐ  കെഎം സച്ചിൻ ദേവ്‌  KM Sachin Dev
ആവേശമായി ബാൻഡ്‌ വാദ്യവും നിശ്‌ചലദൃശ്യവും; വമ്പന്‍ വിദ്യാർഥി റാലിയുമായി എസ്‌എഫ്‌ഐ

മലപ്പുറം: സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പെരിന്തൽമണ്ണയില്‍ വമ്പന്‍ വിദ്യാർഥി റാലി സംഘടിപ്പിച്ച് എസ്‌എഫ്‌ഐ. ജില്ലയുടെ വിവിധ ഏരിയകളിൽ നിന്നുമുള്ള വിദ്യാര്‍ഥികളാണ് റാലിയുടെ ഭാഗമായത്. പകൽ രണ്ടിന്‌ പാലക്കാട്‌ റോഡിൽ മനഴി സ്‌റ്റാൻഡ്‌ പരിസരം കേന്ദ്രീകരിച്ച്‌ റാലി ആരംഭിച്ചു.

ആവേശമായി ബാൻഡ്‌ വാദ്യവും നിശ്‌ചലദൃശ്യവും; വമ്പന്‍ വിദ്യാർഥി റാലിയുമായി എസ്‌എഫ്‌ഐ

ഏരിയ കമ്മിറ്റിയുടെ ബാനറിനുകീഴിൽ പ്രവർത്തകർ അണിനിരന്നു. തിറയും തെയ്യവും ഒപ്പനയും ഉൾപ്പെടെ കേരളീയ കലാരൂപങ്ങൾ റാലിയെ വർണാഭമാക്കി. ബാൻഡ്‌ വാദ്യങ്ങളും നിശ്‌ചലദൃശ്യങ്ങളും വിപ്ലവഗാനങ്ങളും വീഥികളിൽ ആവേശം വിതറി.

റാലി കടന്നുപോയ വഴികളിൽ അഭിവാദ്യമർപ്പിക്കാൻ വൻ ജനാവലിയെത്തി. അഖിലേന്ത്യ പ്രസിഡന്‍റ് വിപി സാനു, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, ജോയിന്‍റ്‌ സെക്രട്ടറി ദീപ്‌ഷിത ജോയി, സംസ്ഥാന പ്രസിഡന്‍റ് വിഎ വിനീഷ്‌, സെക്രട്ടറി കെഎം സച്ചിൻ ദേവ്‌, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എപി അൻവീർ, വി പി ശരത്‌ പ്രസാദ്‌, ടി പി രഹ്‌ന സബീന, കെ പി ഐശ്വര്യ, ആദർശ്‌ എം സജി എന്നിവർ റാലിയ്‌ക്ക്‌ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details