കേരളം

kerala

എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

By

Published : Mar 1, 2019, 6:39 PM IST

കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല കവാടത്തിൽ പൊലിസ് മാർച്ച് തടഞ്ഞതിനെ തുടർന്ന് കവാടത്തിൽ സ്ഥാപിച്ചിരുന്ന കലോത്സവ ബോർഡ് തകർക്കുകയും കത്തിക്കുകയും ചെയതു. പ്രവർത്തകർ സർവകലാശാല ക്യാമ്പസിലേക്ക് കടന്നതോടെ പൊലീസ് ലാത്തി വീശി.

എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ച്

സി സോൺ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ക്യാമ്പസില്‍എം.എസ്.എഫ് - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് സംഘർഷം നടത്തിയതിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ് മാർച്ച് നടത്തി.

മാർച്ച് യൂണിവേഴ്സിറ്റി കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.പ്രവർത്തകർ റോഡ് ഉപരോധിക്കുകയും കലോത്സവ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു, ഇതിനിടെ വിദ്യാർഥികൾ ക്യാമ്പസിലേക്ക്കടന്നതിനെ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. പൊലീസിന് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുംഎംഎസ്എഫ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ സ്വകാര്യ ചാനൽ ക്യാമറാമാൻ വി.ആർ.രാഗേഷിന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി


Intro 



കാലിക്കറ്റ് സർവകലാശാലയിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.. സർവകലാശാല കവാടത്തിൽ പൊലിസ് മാർച്ച് തടഞ്ഞതിനെ 'തുടർന്ന് കവാടത്തിൽ സ്ഥാപിച്ചിരുന്ന കലോത്സവ ബോർഡ് തകർക്കുകയും കത്തിക്കുകയും ചെയതു. പ്രവർത്തകർ സർവകലാശാല കാപസിലേക്ക് കടന്നതോടെ പൊലിസ് ലാത്തി വീശി



VO 



സി സോൺ കലോൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സർവകാശാല ക്യാപസിൽ എം.എസ്.എഫ് - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.എസ്.എഫ്.മാർച്ച്. മാർച്ച് യൂണിവേഴ്സിറ്റി കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. പ്രവര്ത്തകര് റോഡ് ഉപരിധിക്കുകയിം കലോത്സവ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു ഇതിനിടെ വിദ്യാർഥികൾ ക്യാംപസിലെ ക്ക്‌ കടന്നതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പൊലിസിനു നേരെയും മാധ്യമ പ്രവർത്തകർക്കു നേരെയും എംഎസ്എഫ് പ്രവര്ത്തകര് കല്ലെറിഞ്ഞു. കല്ലേറിൽ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ വി.ആർ.രാഗേഷിന് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ക്ക് നേരെയും പ്രവര്ത്തകര് കല്ലെറിഞ്ഞു സർവകലാശാലക്ക് പുറത്ത് സംഘടിച്ച പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.



.



etv bharat malappuram


Conclusion:

ABOUT THE AUTHOR

...view details