കേരളം

kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ട് യുവാക്കൾ അറസ്റ്റിൽ

By

Published : Apr 8, 2023, 6:42 AM IST

Updated : Apr 8, 2023, 6:51 AM IST

അരീക്കോട് സ്വദേശി മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരാണ് പിടിയിലായത്.

malappuram pocso case  malappuram pocso case two arrested  pocso  pocso case  pocso arrest  malappuram rape  മലപ്പുറം പീഡനം  മലപ്പുറം പോക്‌സോ കേസ്  പോക്‌സോ കേസിൽ യുവാക്കൾ പിടിയിൽ  മലപ്പുറം വാർത്തകൾ  നിലമ്പൂരിൽ പീഡനം  പോക്‌സോ  ചൈൽഡ് വെൽഫെയർ കമ്മിറ്റി  സിഡബ്ല്യൂസി  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു  അരീക്കോട്
പോക്‌സോ

മലപ്പുറം: നിലമ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അരീക്കോട് സ്വദേശി മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. 16 വയസുള്ള പെൺകുട്ടികളെയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി സിഡബ്ല്യുസി മുൻപാകെ വന്ന പരാതി നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നിലമ്പൂര്‍ സിഐ പി വിഷ്‌ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Also read:തലസ്ഥാനത്ത് കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ

Last Updated : Apr 8, 2023, 6:51 AM IST

ABOUT THE AUTHOR

...view details