കേരളം

kerala

കണ്ണുവെട്ടിക്കാന്‍ കുതന്ത്രം, പരിശോധനയില്‍ പാളി ; കരിപ്പൂർ വിമാനത്താവളത്തിൽ 85.64 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു

By

Published : Aug 4, 2022, 8:11 AM IST

മിശ്രിത രൂപത്തിൽ ഗുളികകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്

gold seized at karipur airport  passengers smuggled gold  gold seized from passengers  കരിപ്പൂർ വിമാനത്താവളം സ്വർണം പിടികൂടി  കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം  Kozhikode Customs Preventive Section  സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 85.64 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1656 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെടുത്തത്.

ദുബായിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 664.9 ഉം മറ്റൊരു യാത്രക്കാരനിൽ നിന്ന് 991.5 ഉം ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇരുവരും മിശ്രിത രൂപത്തിൽ ഗുളികകൾ ആക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ABOUT THE AUTHOR

...view details