കേരളം

kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

By

Published : Mar 9, 2021, 9:21 PM IST

69.60 ലക്ഷം രൂപ വിലമതിക്കുന്ന 1796 ഗ്രാം സ്വർണമാണ് വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത്.

Gold hunt resumes at Karipur airport  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട  കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട  Karipur airport
കരിപ്പൂർ വിമാനത്താവളം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാലിക്കറ്റ് എയർപോർട്ട് എയർ ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 69.60 ലക്ഷം രൂപ വിലമതിക്കുന്ന 1796 ഗ്രാം സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ സമീറിനെ അറസ്റ്റ് ചെയ്തു.ഇയാള്‍ സ്വർണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

അസിസ്റ്റന്‍റ് കമ്മീഷണർ എ. കെ.സുരേന്ദ്രനാഥൻ. സൂപ്രണ്ടുമാരായ കെ. പി. മനോജ് തുടങ്ങിയവരാണ് സ്വർണം കണ്ടെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details