കേരളം

kerala

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

By

Published : Dec 24, 2020, 1:32 PM IST

മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 363 ഗ്രാം സ്വർണം ഫോയിൽ രൂപത്തിൽ കടത്താൻ ശ്രമിച്ചപ്പോള്‍ പിടികൂടി. കര്‍ണാടക സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി.

gold hunt in karipur again  calicut international airport  കരിപ്പൂര്‍ വിമാനത്താവളം  മലപ്പുറം  ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട  മലപ്പുറം  crime news  crime latest news
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 363 ഗ്രാം സ്വർണം പിടികൂടിയത്. ഫോയിൽ രൂപത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ യാത്ര ചെയ്തത്.

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

പുലർച്ചെ എത്തിയ എയർ അറേബ്യ G9 454 വിമാനത്തിലെത്തിയ കർണാടക ഭട്‌കൽ സ്വദേശികളായ ഫായിസ് അഹമ്മദ് , തൗഫീഖ് എന്നീ യാത്രക്കാരിൽ നിന്നും 337 ഗ്രാമും 341 ഗ്രാമം വീതം സ്വർണവും വസ്‌ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കവെ അധികൃതര്‍ പിടിച്ചെടുത്തു. കൂടാതെ ഭട്‌കൽ സ്വദേശിയായ മുഹമ്മദ് റൈഫ് എന്ന മറ്റൊരു യാത്രക്കാരനിൽ നിന്നും ബാഗിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ച 71 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

ഡെപ്യൂട്ടി കമ്മിഷണർ വാഗിഷ് കുമാർ സിംഗിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ സുധീർ, പൗലോസ് വി ജെ, സബീഷ് സിപി, എം പ്രകാശ്, ഗഗൻദീപ് രാജ്, ഇൻസ്‌പെക്‌ടർമാരായ പ്രമോദ്, റഹീസ് എൻ, പ്രേം പ്രകാശ് മീണ, ചേതൻ ഗുപ്‌ത, പ്രിയ കെകെ, ഹെഡ് ഹവിൽദാർമാരായ എംഎല്‍ രവീന്ദ്രൻ, കെ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണവും വിദേശ കറൻസിയും പിടികൂടിയത്.

ABOUT THE AUTHOR

...view details