കേരളം

kerala

യുക്രൈൻ രക്ഷാദൗത്യം: നാല് മലയാളി വിദ്യാർഥികൾ കൂടി കേരളത്തിലെത്തി

By

Published : Feb 27, 2022, 7:22 PM IST

Updated : Feb 27, 2022, 7:50 PM IST

യുക്രൈനിൽ കുടുങ്ങിയ മറ്റ് മലയാളികളെയും രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.

യുക്രൈൻ രക്ഷൈദൗത്യം  Four kerala students from Ukraine arrived in Kerala via Karipur Airport  Four students from Ukraine arrived Kerala via Karipur Airport  നാല് മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി  കരിപ്പൂർ വിമാനത്താവളം വഴി യുക്രൈൻ വിദ്യാർഥികളെത്തി  റഷ്യ ഉക്രൈൻ യുദ്ധം  യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ എത്തി  Russia-Ukraine War Crisis  Russia-ukraine conflict  Russia Ukraine Crisis News  Russia Ukraine News  Russia attack Ukraine  Russia Ukraine War  students stranded in ukraine arrived
യുക്രൈൻ രക്ഷാദൗത്യം: നാല് മലയാളി വിദ്യാർഥികൾ കൂടി കേരളത്തിലെത്തി

മലപ്പുറം : യുക്രൈനിൽ നിന്നുള്ള നാല് മലയാളി വിദ്യാർഥികൾ കരിപ്പൂർ വിമാനത്താവളം വഴി കേരളത്തിൽ എത്തി. മലപ്പുറം സ്വദേശികളായ അമർ അലി, സനം, തൻസീഹ സുൽത്താന, ഫാത്തിമ കുലൂദ എന്നീ വിദ്യാർഥികളാണ് കരിപ്പൂരിൽ എത്തിയത്. ഇവരെ ബന്ധുക്കളും ജില്ല ഭരണഘുടവും ചേർന്ന് സ്വീകരിച്ചു.

നാല് മലയാളി വിദ്യാർഥികൾ കൂടി കേരളത്തിലെത്തി

റൊമാനിയൻ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ അകലെ യുക്രൈനിൽ ആയിരുന്നു ഇവർ ഉണ്ടായിരുന്നത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്. നാട്ടിൽ എത്താൻ സഹായിച്ച എല്ലാവർക്കും വിദ്യാർഥികൾ നന്ദി അറിയിച്ചു. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ധാരാളം മലയാളികൾ കുടുങ്ങി കിടക്കുകയാണെന്നും ഇവരെ രക്ഷപ്പെടുത്തി നാട്ടിൽ എത്തിക്കണമെന്നും വിദ്യാർഥികൾ പറഞ്ഞു.

ALSO READ:യുക്രൈൻ രക്ഷാദൗത്യം: ഗ്രീൻ ചാനൽ വഴി ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Last Updated :Feb 27, 2022, 7:50 PM IST

ABOUT THE AUTHOR

...view details