കേരളം

kerala

കരിപ്പൂർ സ്വർണക്കവർച്ച; അഞ്ച് കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ

By

Published : Jul 2, 2021, 10:42 PM IST

അറസ്റ്റിലായ അഞ്ച് പേരും സംഭവ സമയത്ത് കരിപ്പൂരിൽ എത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

karippur gold theft case  karippur gold theft case news  karippur gold theft case update  malappuram gold theft  കരിപ്പൂർ സ്വർണക്കവർച്ച  കരിപ്പൂർ സ്വർണക്കവർച്ച വാർത്ത  മലപ്പുറം സ്വർണക്കവർച്ച
കരിപ്പൂർ സ്വർണക്കവർച്ച; അഞ്ച് കൊടുവള്ളി സ്വദേശികൾ അറസ്റ്റിൽ

മലപ്പുറം:കരിപ്പൂർ സ്വർണക്കവർച്ച ആസൂത്രണ കേസിൽ അഞ്ച് കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ. ഇവർ അഞ്ച് പേരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റിയാസിന് സൂഫിയാനുമായും വിദേശത്തു നിന്ന് സ്വർണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൂടുതൽ വായനയ്ക്ക്:കരിപ്പൂർ സ്വർണക്കടത്ത്; ചുരുളഴിക്കാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്തിൻ്റെ ബുദ്ധി കേന്ദ്രം അർജുൻ ആയങ്കിയാണെന്നാണ് കസ്റ്റംസ് നിലപാട്. അർജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ കസ്റ്റംസ് പറഞ്ഞിരുന്നു. വ്യാജ മൊഴികളാണ് ചോദ്യം ചെയ്യലിൽ അർജുൻ നൽകുന്നതെന്നാണ് കസ്റ്റംസ് വിചാരണ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നത്.

ഫോൺ ഉൾപ്പടെയുള്ള തെളിവുകൾ നശിപ്പിച്ചതിന് ശേഷമായിരുന്നു അർജുൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഫോൺ പുഴയിൽ കളഞ്ഞു പോയെന്ന വിശദീകരണമായിരുന്നു അന്ന് ഇയാൾ കസ്റ്റംസിന് നൽകിയത്. എന്നാൽ, പ്രതിയെ മാനസികമായോ ശാരിരികമായോ പീഡിപ്പിക്കരുതെന്ന കർശന നിർദേശമാണ് എസിജെഎം കോടതി കസ്റ്റംസിന് നൽകിയിട്ടുള്ളത്.

കൂടുതൽ വായനയ്ക്ക്:കരിപ്പൂർ സ്വർണക്കടത്ത് ; സജേഷിനെ ചോദ്യം ചെയ്‌ത് വിട്ടയച്ച് കസ്റ്റംസ്

ABOUT THE AUTHOR

...view details