കേരളം

kerala

നിയമസഭ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കള്ളപ്പണ പരിശോധന ശക്തമാക്കി

By

Published : Mar 11, 2021, 10:31 PM IST

ഒരു സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്

black money checking  malappuram police checking  നിയമസഭ തെരഞ്ഞെടുപ്പ്  മലപ്പുറത്ത് കള്ളപ്പണ പരിശോധന ശക്തമാക്കി
നിയമസഭ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കള്ളപ്പണ പരിശോധന ശക്തമാക്കി

മലപ്പുറം:തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ കള്ളപ്പണ പരിശോധന ശക്തമാക്കി. നാടുകാണി ചുരത്തിലെ സ്‌പെഷൽ കൊവിഡ് ചെക്ക്പോസ്റ്റിലാണ് പരിശോധന ശകതമാക്കിയിരിക്കുന്നത്. ഇതിനായി ചെക്ക്പോസ്റ്റിൽ എട്ട് ബിഎസ്എഫ് ജവാൻമാരെയും നിയോഗിച്ചിട്ടുണ്ട്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും കള്ളപ്പണം ഒഴുകാൻ സാധ്യതയുള്ളതിനാലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. പഞ്ചായത്തുകളിൽ സെക്രട്ടറിമാർക്ക് അഡീഷണൽ തഹസിൽദാറിന്‍റെ പ്രത്യേക അധികാരവും നൽകിയിട്ടുണ്ട്. ഒരു സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ABOUT THE AUTHOR

...view details