കേരളം

kerala

ലോക്ക് ഡൗൺ കാലത്തെ പ്രവർത്തനം; ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ

By

Published : Dec 31, 2020, 12:51 PM IST

കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള വനിത കമ്മിഷൻ മെഗാ അദാലത്തിനിടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

Women Commission  Janamaithri Police  ലോക്ക് ഡൗൺ കാലത്തെ പ്രവർത്തനം  ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ  കോഴിക്കോട് ടൗൺ ഹാൾ  കോഴിക്കോട്
ലോക്ക് ഡൗൺ കാലത്തെ പ്രവർത്തനം; ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്തെ മാതൃകാപരമായ പ്രവർത്തനത്തിന് ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ. കോഴിക്കോട് റൂറൽ ജനമൈത്രി പൊലീസിനെയും പയ്യോളി ജനമൈത്രി പൊലീസ് സേനയെയുമാണ് ആദരിച്ചത്.

ലോക്ക് ഡൗൺ കാലത്തെ പ്രവർത്തനം; ജനമൈത്രി പൊലീസിനെ ആദരിച്ച് വനിതാ കമ്മിഷൻ

കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള വനിത കമ്മിഷൻ മെഗാ അദാലത്തിനിടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കോഴിക്കോട് റൂറൽ ജനമൈത്രി പൊലീസ് സേനക്ക് വേണ്ടി നോഡൽ ഓഫീസർ ഡി.വൈ.എസ്.പി അശ്വകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.

പയ്യോളി ജനമൈത്രി പൊലിസ് സ്റ്റേഷന് വേണ്ടി സബ് ഇൻസ്പെക്‌ടർമാരായ സത്യൻ, രമേശ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ് താര, അഡ്വ. ഷിജി ശിവജി, ഇ.എം രാധ, സീനിയർ സൂപ്രണ്ട് ജയ്മോൻ എ. ജോൺ എന്നിവർ ചേർന്നാണ് പുരസ്‌കാരം നൽകിയത്.

ABOUT THE AUTHOR

...view details