കേരളം

kerala

'തിരക്കു'ണ്ടാക്കും, ആളുകളെ 'ലോക്കി'ടും ; സര്‍വ സന്നാഹങ്ങളുമായി യാത്ര ചെയ്‌ത് കവര്‍ച്ച നടത്തുന്ന സംഘം കോഴിക്കോട് പിടിയില്‍

By

Published : Sep 22, 2022, 7:48 PM IST

കർണാടക, കേരളം,തമിഴ്‌നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളില്‍ കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന അഞ്ചംഗ സംഘമാണ് പൊലീസ് പിടിയിലായത്

south indian theft team arrested kozhikode  five member gang arrested for committing robberies  കവർച്ച നടത്തുന്ന അഞ്ചംഗ സംഘം  theft team arrested by police  malayalam latest news  kerala crime news  മലയാളം വാർത്തകൾ  കേരള വാർത്തകൾ  ലോക്കിട്ട് കവർച്ച  കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച  ദക്ഷിണേന്ത്യയിൽ നിരവധി കവർച്ച
ലോക്കിട്ട് കവർച്ച നടത്തുന്ന സംഘത്തെ ലോക്കാക്കി പൊലീസ്: ദക്ഷിണേന്ത്യയിൽ നിരവധി കവർച്ചകൾ നടത്തിയ അഞ്ചംഗ സംഘം പിടിയിൽ

കോഴിക്കോട് : കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കർണാടക, കേരളം,തമിഴ്‌നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളാണ് സംഘം പ്രധാനമായും കവർച്ച നടത്തുന്നത്. കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ ഇൻസ്പെക്‌ടർ കെ കെ ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പൂളക്കടവിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.

തമിഴ്‌നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ (44), മൈസൂർ ഹുൻസൂർ സ്വദേശി മുരളി (37), കോലാർ മൂൾബാബിൽ സ്വദേശികളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് അറസ്റ്റിലായത്. കർണാടക രജിസ്ട്രേഷനിലുള്ള KA 45 M 2830 നമ്പർ ടവേര വാഹനം ജില്ലയിലേക്ക് പ്രവേശിച്ചതായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരുന്നതിനിടയിലാണ് വാഹനം ചേവായൂർ ഭാഗത്തേക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ചേവായൂർ പൊലീസ് പൂളക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു. ഓരോ ഭാഗങ്ങളിലും കവർച്ച നടത്തുമ്പോൾ വ്യത്യസ്‌ത രീതിയിലുള്ള മാന്യമായ വേഷവിധാനത്തോടെ ആയതിനാൽ ആരും തന്നെ ഇവരെ സംശയിച്ചില്ല. തിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്‌ത ശേഷം പേഴ്‌സ് മോഷ്‌ടിക്കുകയും മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കുകയുമാണ് പതിവ്.

മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസും പാത്രങ്ങളും പലവ്യഞ്ജന സാധനങ്ങളും ടെന്‍റ് കെട്ടാനുള്ള ടാർപായയും വസ്ത്രങ്ങളും വാഹനങ്ങളിൽ സൂക്ഷിച്ചായിരുന്നു ഇവർ യാത്ര ചെയ്‌തിരുന്നത്. കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കി പരമാവധി മോഷണം നടത്തിയ ശേഷം മറ്റ് ജില്ലകളിലേക്ക് കടന്നുകളയുന്നതാണ് ഇവരുടെ രീതി.

ചോദ്യം ചെയ്യലിൽ ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകള്‍ സംബന്ധിച്ച് പ്രതികള്‍ കുറ്റസമ്മതം നടത്തി. കൂടാതെ ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും കവർച്ചയ്ക്കും തുമ്പുണ്ടായി. നിരവധി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details