കേരളം

kerala

മുജാഹിദ് വിഭാഗം മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറി : സമസ്‌ത

By

Published : Jan 7, 2023, 8:38 AM IST

ഫാസിസ്റ്റ് അജണ്ടകൾക്ക് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകിയെന്ന് സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം

Samastha press  samastha against mujahid conference  samastha press meet  samastha press meet against mujahid conference  mujahid conference  samastha  മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്‌ത  സമസ്‌ത  മുജാഹിദ് സമ്മേളനം  മുജാഹിദ് വിഭാഗം  മുജാഹിദ് വിഭാഗത്തിനെതിരെ സമസ്‌ത  ഫാസിസ്റ്റ് അജണ്ടകൾ മുജാഹിദ് സമ്മേളനം  മുജാഹിദ് സമ്മേളനത്തെക്കുറിച്ച് സമസ്‌ത  സമസ്‌ത വാർത്താസമ്മേളനം  ഉമർ ഫൈസി മുക്കം  സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കം
സമസ്‌ത

മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്‌ത

കോഴിക്കോട് : മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്‌ത രംഗത്ത്. ഫാസിസ്റ്റ് ശക്തികളെ മുജാഹിദ് സമ്മേളനം ഔദ്യോഗികമായി സ്വീകരിച്ചുവെന്നും സംഘടന മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി മാറിയെന്നും സമസ്‌ത കുറ്റപ്പെടുത്തി.

ഫാസിസ്റ്റ് അജണ്ടകൾക്കാണ് മുജാഹിദ് സമ്മേളനം ന്യായീകരണം നൽകിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാണക്കാട് തങ്ങൾമാരെ വിലക്കിയിട്ടില്ല. വിരുദ്ധ ആശയക്കാരുടെ സമ്മേളനത്തിൽ സമസ്‌ത ആശയങ്ങൾ ഉൾക്കൊള്ളുന്നവർ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടെന്നും സംഘടനാ സെക്രട്ടറി ഉമർ ഫൈസി മുക്കം വിശദീകരിച്ചു.

അതുകൊണ്ടുതന്നെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പരിപാടികളിൽ സമസ്‌തക്കാർ പങ്കെടുക്കാറില്ല. സമ്മേളനത്തിലേക്ക് പാണക്കാട് കുടുംബാംഗങ്ങളെ ക്ഷണിച്ചത് മുജാഹിദുകളുടെ പാപ്പരത്തത്തിന്‍റെ തെളിവാണെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details