കേരളം

kerala

ഇന്ധന സെസ് വര്‍ധന: 'നികുതി പിരിക്കുന്നത് ധൂര്‍ത്തടിക്കാന്‍', രണ്ടാം ഘട്ട പ്രതിഷേധത്തിന് മുസ്‌ലിം യൂത്ത് ലീഗ്

By

Published : Feb 10, 2023, 1:48 PM IST

Updated : Feb 10, 2023, 2:34 PM IST

സംസ്ഥാനത്ത് ഫെബ്രുവരി 15 മുതല്‍ 23 വരെ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി

ഇന്ധന സെസ് വര്‍ധന  മുസ്ലിം യൂത്ത് ലീഗ്  മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം  പികെ ഫിറോസ്  muslim youth league  muslim youth league protest  fuel cess  kerala  pk firoz
Muslim Youth League

പി കെ ഫിറോസ് മാധ്യമങ്ങളോട്

കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രണ്ടാം ഘട്ട പ്രതിഷേധത്തിനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. ഫെബ്രുവരി 15 മുതല്‍ 23 വരെ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്താനാണ് തീരുമാനം. നികുതി പിരിക്കുന്നത് മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണെന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ട യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു.

ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്യുമ്പോഴാണ് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം അടക്കമുള്ളവര്‍ ധൂര്‍ത്തടിക്കുന്നത്. രണ്ടാം ഘട്ടത്തിലും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ മുസ്‌ലിം യൂത്ത് ലീഗ് തുടര്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.

Last Updated :Feb 10, 2023, 2:34 PM IST

ABOUT THE AUTHOR

...view details