കേരളം

kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By

Published : Feb 12, 2022, 1:22 PM IST

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

murder of inmate of kuthiravattom mental health center  human rights commission registers case on the incident of murder of mental health center inmate  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി കൊല്ലപ്പെട്ട സംഭവം  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി കൊല്ലപ്പെട്ട സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി കൊല്ലപ്പെട്ട സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതിയുടെ മരിണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്‍റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.

സംഭവത്തിൽ കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ തന്നെയാണുള്ളത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.

മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ദിവസം വൈകിട്ട് ഈ സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. ഭർത്താവിനെ തേടി തലശ്ശേരിയിൽ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 28നാണ് പൊലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ALSO READ:കളിപ്പാട്ടം എടുക്കാൻ ശ്രമിക്കവെ രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു

TAGGED:

ABOUT THE AUTHOR

...view details