കേരളം

kerala

'പുതിയ പാഠ്യപദ്ധതി മതനിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നത്' ; വീണ്ടും വിവാദ പരാമർശങ്ങളുമായി എം.കെ മുനീർ

By

Published : Aug 18, 2022, 4:15 PM IST

സെലിബ്രിറ്റികൾക്ക് പോലും വർഷങ്ങളായി നീതി കിട്ടാത്ത സമൂഹത്തിലേക്ക് നിങ്ങൾ ഒരുമിച്ചിരുന്നോളൂ, മടിയിൽ കയറി ഇരുന്നോളൂ എന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ച് മനസിലാക്കാൻ മന്ത്രിക്ക് വിദ്യാഭ്യാസമില്ലേ എന്ന് എം.കെ മുനീർ

mk Muneer on gender neutrality  mk Muneer controversial statement  എം കെ മുനീർ  എം കെ മുനീർ ജെൻഡർ ന്യൂട്രാലിറ്റി  എം കെ മുനീർ വിവാദ പരാമർശം  പുതിയ പാഠ്യപദ്ധതി  ജെൻഡർ ന്യൂട്രാലിറ്റി  കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ്  മുസ്ലീം ലീഗ് നേതാവ് ഡോ എം കെ മുനീർ
വീണ്ടും വിവാദ പരാമർശവുമായി എം.കെ മുനീർ

കോഴിക്കോട് : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ എംഎൽഎ. മതങ്ങളുടെ പ്രാഥമിക മൂല്യത്തെ തകർക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. അരാജകത്വം ഉണ്ടാക്കുന്ന സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നു. ലിംഗ നീതിയും ജെൻഡര്‍ സെൻസിറ്റൈസേഷനും ആണ് വേണ്ടത്. ജെൻസർ ന്യൂട്രാലിറ്റിയല്ലെന്നും എം.കെ മുനീർ പറഞ്ഞു.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കണ്ട് യുവജന പ്രസ്ഥാനങ്ങളും പുതിയ പാഠ്യപദ്ധതി ചർച്ച ചെയ്യരുത് എന്ന നിലപാട് സ്വീകരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന വിഷയത്തിൽ കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടന്ന സെമിനാറിലായിരുന്നു എം.കെ മുനീറിന്‍റെ വാദങ്ങള്‍.

വീണ്ടും വിവാദ പരാമർശവുമായി എം.കെ മുനീർ

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.

'പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ച ചെയ്യാന്‍വച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്‍റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?', മുനീര്‍ ചോദിക്കുന്നു.

എം.കെ മുനീറിന്‍റെ പ്രസംഗത്തിലെ പ്രസക്‌ത ഭാഗങ്ങൾ :സമൂഹം ഇപ്പോഴും ജെൻഡർ സെൻസിറ്റൈസ്‌ഡ് അല്ല. പൊലീസുകാർ ജെൻഡർ സെൻസിറ്റൈസ്‌ഡ് അല്ല… പൊലീസുകാർ റേപ്പ് കേസിൽ എഫ്ഐആർ എഴുതുമ്പോൾ അത് അങ്ങേയറ്റം ലൈംഗികച്ചുവയോടെയാണ് എഴുതുന്നത്. ഞരമ്പുരോഗികൾ ധാരാളമുള്ള ഇടമാണ് കേരള പൊലീസ്. പീഡനത്തിനിരയായ പെൺകുട്ടികൾ പറയുന്നത് വേറെ.എഫ്ഐആറിൽ എഴുതുന്നത് വേറെ.കോടതിയിൽ എഫ്ഐആർ വായിക്കുമ്പോൾ ഇരയായ പെൺകുട്ടികൾ പറയും ഇത് ഞാനല്ല. ഇവരെ പൊതുസമൂഹത്തിന് മുൻപിലും കോടതിയുടെ മുൻപിലും അവഹേളിക്കുന്ന പൊലീസുകാരെ ബോധവത്കരിച്ചിട്ട് മതി ജെൻഡർ ന്യൂട്രാലിറ്റി വരുത്താൻ.

സെലിബ്രിറ്റികൾക്ക് പോലും വർഷങ്ങളായി നീതി കിട്ടാത്ത നാടാണ്. പിന്നെ എങ്ങനെയാണ് ലിംഗ സമത്വത്തെ കുറിച്ചും ജെൻഡർ ന്യൂട്രാലിറ്റിയെ കുറിച്ചും പറയാൻ പോകുന്നത്. ഇങ്ങനെ ഒരു സമൂഹത്തിലേക്ക് നിങ്ങൾ ഒരുമിച്ചിരുന്നോളൂ, മടിയിൽ കയറി ഇരുന്നോളൂ എന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന അപകടത്തെ കുറിച്ച് മനസിലാക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസമില്ലേ…

സ്ത്രീകൾ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്ന് പറയുന്ന നിങ്ങൾക്ക് പുരുഷന്മാർ ചുരിദാർ ഇട്ട് നടക്കണമെന്ന് പറയാൻ പറ്റുമോ എന്ന ചോദ്യം പാർട്രിയാർക്കിയെ ചോദ്യം ചെയ്യുന്ന ചോദ്യമാണ്. അപ്പോ അവർക്ക് കൊണ്ടു. പുരുഷത്വത്തെ നിങ്ങൾ ചോദ്യം ചെയ്യുന്നോ എന്ന രീതിയിലാണ് അവർ എടുത്തത്.

ജെൻഡർ നീതിയാണ്, ജെൻഡർ സെൻസിറ്റൈസേഷനാണ് ഞങ്ങളുടെ ലക്ഷ്യം. അവർക്ക് തുല്യമായ നീതി കിട്ടണം. ലിംഗ നീതിക്കാണ് പ്രഥമ പരിഗണന. ലിംഗ ബോധവത്കരണത്തിന് രണ്ടാമത്തെ പരിഗണന. ജെൻഡർ ന്യൂട്രാലിറ്റിയെ ചവറ്റുകുട്ടയിലേക്ക് എറിയണം.

ഇവിടെ ചില രാഷ്‌ട്രീയ സംഘടനകൾ വിവാഹത്തിന് മുൻപ് വിർജിനിറ്റി വേണമോ വേണ്ടയോ എന്ന വിഷയത്തിൽ ചില കാംപെയ്‌ൻ നടത്തിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ചർച്ച ചെയ്യണ്ട വിഷയമാണോ ഇത്. വിർജിനിറ്റി വേണ്ട എന്നുള്ള തത്വത്തിലേക്ക് അവർ പോവുകയാണ്.

ABOUT THE AUTHOR

...view details