കേരളം

kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

By

Published : Sep 15, 2021, 9:04 AM IST

Updated : Sep 15, 2021, 11:20 AM IST

കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക.

manjeswaram election bribery case  manjeswaram election bribery  K. Surendran  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  മഞ്ചേശ്വരം കോഴക്കേസ്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

കോഴിക്കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്‌പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയെന്നാണ് കേസ്.

ഇടത് സ്ഥാനാർഥിയായിരുന്ന വി.വി രമേശാണ് പരാതിക്കാരന്‍. പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

also read: പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; ഫാത്തിമ തഹ്‌ലിയ

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ മൊഴി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിനാണ് സുരേന്ദ്രൻ ഹാജരാകുക.

Last Updated :Sep 15, 2021, 11:20 AM IST

ABOUT THE AUTHOR

...view details