കോഴിക്കോട്:വിവിധ തരത്തിൽ ചിത്രങ്ങൾ വരക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, വായകൊണ്ടും ഇരുകൈകള്കൊണ്ടുമൊക്കെ ചിത്രരചനയില്‍ ഏര്‍പ്പെടുന്നവരെ അധികമാരും കണ്ടുകാണില്ല. കോഴിക്കോട് മണ്ണൂർ സ്വദേശിനി ദിൽഷയാണ് ഇത്തരത്തില്‍ ശ്രദ്ധനേടിയിരിക്കുന്നത്.
വായകൊണ്ട് ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും കലാം വേൾഡ് റെക്കോഡും കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുമിടുക്കി. മറ്റ് വിവിധ ബഹുമതികളും ഇതിനോടകം നേടിയിട്ടുണ്ട്. ഒരേ സമയം ഇരുകൈകൊണ്ട് രണ്ടുചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ദിൽഷയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. ലോക്ക്ഡൗൺ കാലത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലാണ് വരയില്‍ വ്യത്യസ്തത തേടിയത്. വരയ്ക്കുന്ന വീഡിയോകള്‍ ഫേസ്ബുക്കിലും യൂട്യൂബിലും പങ്കുവച്ചതിനെ തുടര്‍ന്ന് പരസ്യത്തിലൂടെ വരുമാനം നേടാനും ഈ കലാകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.