കേരളം

kerala

'കലോത്സവം മാറുന്ന കാലത്തേക്ക് തിരിച്ച് വച്ച കണ്ണാടി'; മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Jan 3, 2023, 11:32 AM IST

Updated : Jan 3, 2023, 11:59 AM IST

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

kerala school kalolsavam 2023  school kalolsavam  school kalolsavam 2023 inauguration  pinarayi vijayan  കലോത്സവം  61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം  സ്‌കൂള്‍ കലോത്സവം  കേരള സ്കൂൾ കലോത്സവം  പിണറായി വിജയൻ
Kalolsavam CM

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള സ്‌കൂള്‍ കലോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നു.

കോഴിക്കോട്:മാറുന്ന കാലത്തേക്ക് തിരിച്ച് വച്ച കണ്ണാടിയാണ് സ്‌കൂൾ കലോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണിത്. 1957 മുതൽ നമ്മൾ അത് കണ്ടാസ്വദിച്ചതാണ്.

വിജയത്തിനപ്പുറം പങ്കെടുക്കുക എന്ന സംസ്‌കാരം കുട്ടികളിൽ വളരണം. അവരുടെ സർഗ്ഗവാസനകൾ അവർ അവതരിപ്പിക്കട്ടെ. രക്ഷിതാക്കൾ അത് കാണുക, നല്ല ചിന്തയോടെ പ്രോത്സാഹിപ്പിക്കുക. പരാതികളും കിടമത്സരങ്ങളും കുറയാൻ അത് ഉപകരിക്കുമെന്നും 61-ാമത് കേരള സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊവിഡിൻ്റെ ദുരിത കാലത്തിൻ്റെ മോചനമാകും ഈ മേള. പുനർവിചിന്തനത്തിൻ്റെ പാതയിൽ കലയ്ക്കും വലിയ പ്രാധാന്യമുണ്ട്. കല കാരുണ്യത്തിനുള്ള ഉപാധിയാകണം.

സമാശ്വസ ഉപാധിയായി നേരത്തെ കല ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ വഴിയിൽ മുറിഞ്ഞു പോയി. അതിൻ്റെ തിരിച്ച് വരവാകട്ടെ ഈ കൗമാരമേളയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സിനിമ നടിയും നർത്തകിയുമായ ആശ ശരത്ത് മുഖ്യാതിഥിയായി.

Also Read:ഇനി കളറാകും; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പതാക ഉയർന്നു

Last Updated : Jan 3, 2023, 11:59 AM IST

ABOUT THE AUTHOR

...view details