കേരളം

kerala

Karipur Airport Service കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുളള മുഴുനീള സർവീസ് ഒരു മാസത്തിനകം

By ETV Bharat Kerala Team

Published : Sep 1, 2023, 7:01 AM IST

Updated : Sep 1, 2023, 7:27 AM IST

Karipur airport service രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് നിലവിൽ റൺവേ അടച്ചിടുന്നത്. ജനുവരിയിൽ ആരംഭിച്ച റീ കാർപറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ പൂർത്തിയായിരുന്നു. പിന്നീട് കുരുക്കുകൾ നീക്കി അനുമതി ലഭിച്ചപ്പോൾ മഴ വില്ലനായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കൽ പൂർത്തിയായെങ്കിലും മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്.

karippur airport  kerala  airport service  heavy rain  airline service  കോഴിക്കോട്  കരിപ്പൂർ വിമാനത്താവളം  റൺവേ നിയന്ത്രണം  ഹജ്ജ് സർവീസ്‌  റൺവേ റീ കാർപറ്റിംങ് ജോലി  ഗ്രേഡിങ്
work-pending-karipur-airport-service-will-be-late

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ (Karipur airport) നിന്നുള്ള മുഴുനീള വിമാന സർവീസ് (airport service) പുനരാരംഭിക്കുന്നത് നീളും. മുഴുനീള സര്‍വീസ് ഒരു മാസത്തിനകം പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. റീ കാർപറ്റിങ് ജോലി പൂർത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികൾ ശേഷിക്കുന്നതിനാൽ റൺവേയിലെ നിയന്ത്രണം നീക്കുന്നത് നീളുകയാണ്. റൺവേ റീ കാർപറ്റിങ് ജോലിയ്‌ക്ക് വേണ്ടി പകൽ സമയം റൺവേ (runway) അടച്ചിടുന്നത് ഓഗസ്റ്റ് 30 മുതൽ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.

രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് നിലവിൽ റൺവേ അടച്ചിടുന്നത്. ജനുവരിയിൽ ആരംഭിച്ച റീ കാർപറ്റിങ് ജോലി ജൂൺ ആദ്യവാരത്തിൽ (June first week) പൂർത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബർ വരെ ജോലി പൂർത്തിയാക്കാൻ കാലാവധിയുണ്ടായിരുന്നിട്ടും മാസങ്ങൾക്കു മുൻപുതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞു.

റൺവേയിലെ ടാറിങ് മാറ്റി സ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, റൺവേയുടെ മധ്യത്തിൽ ലൈറ്റിങ് സംവിധാനങ്ങൾ സ്ഥാപിക്കൽ, എന്നിവയുടെ പ്രവർത്തികളാണ് നിലവിൽ പൂർത്തികരിച്ചത്. എന്നാൽ റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികൾ ഇതോടൊപ്പം പൂർത്തിയാകേണ്ടതായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മണ്ണ് ലഭിക്കാതെ ഗ്രേഡിങ് നിർത്തിവയ്‌ക്കുകയായിരുന്നു.

പിന്നീട് കുരുക്കുകൾ നീക്കി അനുമതി ലഭിച്ചപ്പോൾ മഴ വില്ലനായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കൽ പൂർത്തിയായെങ്കിലും മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കിൽ രണ്ടാഴ്‌ച കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഈ ജോലി പൂർത്തിയാകുന്നതുവരെ വിമാന സർ‌വീസുകൾക്കുള്ള നിയന്ത്രണം തുടരും. അതിനിടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഹജ്ജ് സർവീസിനായി (hajj service) റൺവേ തുറന്ന് കൊടുത്തിരുന്നു. ജനുവരി 15 മുതലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി വിമാനത്താവളം ഭാഗികമായി അടച്ചിടാൻ ആരംഭിച്ചത്‌. രാത്രി കാലത്തേക്ക് മാത്രമായിരുന്നു കരിപ്പൂരിൽ വിമാന സർവീസുകൾ നിലവിലുള്ളത്‌.

മഴ മാറി അന്തരീഷം അനുകൂലമാകുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ്‌ അധിക്യതരുടെ തീരുമാനം. മണ്ണ് ലഭിക്കുന്നതോടെ ഗ്രേഡിങ് പണികൾ എത്രയും വേഗം പൂർത്തികരിക്കാൻ കഴിയുമെന്നാണ്‌ അധിക്യതർ കരുതുന്നത്‌. റൺവേയുടെ പ്രാഥമിക ജോലികൾ ഏതാണ്ട് പൂർണമായിരിക്കുകയാണ്‌. സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടു മാത്രമാണ് നിലവിലുള്ള പണികൾക്കു തടസ്സം. തുടക്ക കാലത്ത്‌ ബോബൈയിലേക്ക് മാത്രമാണ് കരിപ്പൂരിൽ നിന്നു സർവീസ്‌ ഉണ്ടായിരുന്നത്‌. പീന്നിട്‌ പതിയെ അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കുകയായിരുന്നു. 2006ൽ യുപിഎ സർക്കാർ കരിപ്പൂർ വിമാത്താവളത്തിന് അന്താരാഷ്‌ട്ര പദവി നൽകി.

ALSO READ : കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ മിശ്രിതം പിടികൂടി

Last Updated : Sep 1, 2023, 7:27 AM IST

ABOUT THE AUTHOR

...view details